പാറി പാറി പറന്നു നടക്കും പൂമ്പാറ്റ
പൂവുകൾ തേടി പറന്നു നടക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പല പല വർണത്തിൽ പൂമ്പാറ്റ
മുല്ലപ്പൂവിൽ പൂമ്പാറ്റ
റോസാപ്പൂവിൽ പൂമ്പാറ്റ
ചെത്തിപ്പൂവിൽ പൂമ്പാറ്റ
മുറ്റം നിറയെ പൂമ്പാറ്റ
കാണാനെന്തൊരഴകാണ്
പൂമ്പാറ്റേ നിന്നെപ്പോലെ
പാറി നടക്കാൻ മോഹം
എനിക്ക് പാറി നടക്കാൻ മോഹം