ഭീമൻ കൊറോണ

ലോകജനതയെ ഭീതിയിൽ ആഴ്ത്തിയ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്ന്? ചൈനയിIലെ വുഹാനിലെ മാംസ മാർക്കറ്റിൽ നിന്നാണെന്ന് പത്രങ്ങളും മറ്റും നമ്മോട് പറയുന്നു. മാർക്കറ്റിൽ ഉള്ള മിക്കപേർക്കും രോഗം പടർന്നു പിടിച്ചിരുന്നു. ഇതാണ് കൊറോണയുടെ തുടക്കം. അപ്പോഴും ചൈന നിയന്ത്രണങ്ങൾ വെച്ചില്ല.കൊറോണ മറ്റു രാജ്യങ്ങളിലേക്കും പിടിപെട്ടു. പിന്നെ ഇറ്റലിയെയും ഇറാനെയുമാണ് പിടിച്ചു കുലുക്കിയത്.ഇറ്റലിയിൽ ദിനംപ്രതി ആയിരം പേർ മരിക്കുന്നു. പിന്നീട് നമ്മുടെ നാട്ടിലും അമേരിക്കയിലും മറ്റു ലോകരാജ്യങ്ങളിലേക്കും എത്തി.അമേരിക്കയിൽ ദിനംപ്രതി രണ്ടായിരത്തിലതികം മരണം. അപ്പോഴേക്കും ഒന്നര ലക്ഷത്തിലതികം പേർക്ക് ഈ രോഗം ഉണ്ടായിരുന്നു. എഴുപത്തി അയ്യായിരം പേർക്ക് രോഗം ബേധമായി. ഒമ്പതിനായിരത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി. കൊറോണ ലോക രാജ്യങ്ങളെ പിടിച്ചുകുലുക്കി.പിന്നെ ലോകത്ത് കൂട്ട മരണം. കേരളം കൊറോണയെ അതിജീവിക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു. അന്ന് ഒരു ദിവസം മാഷ് ക്ലാസ്സിലേക്ക് വന്ന് ഞങ്ങളോട് പറഞ്ഞു. "മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂൾ അടക്കുകയാണ്. പഠനോത്സവങ്ങളും വാർഷിക ആഘോങ്ങളെല്ലാം നിർത്തി വെച്ചിരിക്കുന്നു. ഈ വർഷം വാർഷിക പരീക്ഷയും ഉണ്ടാവില്ല. ഞങ്ങൾ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസങ്ങൾക്കകം തന്നെ ഞങ്ങളുടെ ജില്ലയിലും കോവിഡ് 19 സ്ഥിതീകരിച്ചു.ഇപ്പോൾ 19 പേർക്ക് ജില്ലയിൽ പോസ്റ്റീവ് ആയി. ഇതിൽ 9 പേർ രോഗം ബേധമായി ആശുപത്രി വിട്ടു. സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ച് നമുക്ക് ഈ മഹാമാരിയെ അതിജീവിക്കം.


മുഹമ്മദ് സിറാജുദ്ദീൻ.ടി.പി
4 A മുയിപ്ര എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം