മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു പ്രകൃതി

ഇങ്ങനെയും ഒരു പ്രകൃതി

പണ്ട് അതായത് ഒരു 90 കാലങ്ങളിൽ എവിടെ നോക്കിയാലും ഓടിച്ചാടി നടക്കുന്ന മാൻ , കുയിൽ , മയിൽ , എന്നീ മൃഗങ്ങളും പക്ഷികളും മലമുകളിൽ നോക്കിയാൽ പച്ചപ്പുല്ലുകൾ കൊണ്ട് നിറയും. പണ്ട് അധികം വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ വായു മലിനീകരണം ഒന്നും ഉണ്ടാവില്ല. വാഹനം എന്ന് പറയാൻ കുതിരവണ്ടി , കാളവണ്ടി , ചെറിയ ചെറിയ ഓലവീട് , പുല്ല് വീട് , ചിലത് ഓടിട്ട വീടും .എന്നാൽ ഈ കാലം ഒരു മാനും കുയിലും മയിലും ഇല്ല. മല മുകളെ കാണാനില്ല. അതൊക്കെ ഇടിച്ചു നികത്തി നിരവധി ഫ്‌ളാറ്റും വലിയ ബംഗ്ളാവും എല്ലാമാണ്. ഇപ്പോൾ ഒരു നഗരത്തിൽ പോയാൽ വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് ട്രാഫിക്കും വായു മലിനീകരണവും , ശബ്ദ മലിനീകരണവും ആയി നിൽക്കാൻ കഴിയുന്നില്ല. കാളവണ്ടി , കുതിരവണ്ടി എന്നിവ കാണാനേ ഇല്ല. അതൊക്കെയൊരുകാലം അതുപോലോത്തൊരു കാലമാണെങ്കിൽ ആ .....ഹാ

സാധിക പി
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം