നോക്കൂ , നഗര വീഥികൾ
തെരുവോരങ്ങൾ
പ്രാർത്ഥനാലയങ്ങൾ
നിറയുന്നു .
മലിനമാം മാലിന്യത്താൽ
ഒഴുകുന്ന പുഴയെ നാം നിർവീര്യമാക്കിയേ
തണലേകും വനമന്ന്
വെട്ടിയല്ലോ
മലയോരും കുന്നുമോ
തകർത്തുവല്ലോ
ഗ്രാമമോ നഗരമായി
മാറിയല്ലോ
ആര് കേൾക്കും ഇന്ന്
ഭൂമിയുടെ തേങ്ങൽ
ആര് കാണും ഇന്ന്
ഭൂമിയുടെ കണ്ണീർ
കൊല്ലാതെ കൊന്നയാ
അമ്മയുടെ കണ്ണിലേ
നന്മയന്നാരുമോ കണ്ടതോ ഇല്ല
ഇന്നിതാം ഭൂമിയും തേങ്ങിടുന്നു
മക്കളാ നമ്മുടെ രോധനത്തിൽ
ഇന്നിതാ നാമൊരു വൈറസിൻ മുമ്പിൽ
പതറുകയാണ് നാം വിറയുകയാണ്
അമ്മയാം ഭൂമിയോ കരയുകയാണ്
കൺതുറക്കാം ഇനി
നല്ലൊരു നാളേയ്ക്കായി
ഒത്തുചേരാം ഇനി
അമ്മയാം ഭൂമിയിൽ