വിടപറയാൻ ദിനം മാത്രം ബാക്കി നിൽക്കെ
പെട്ടെന്നൊരു വിളിയായി അസംബ്‌ളി
കുട്ടികളാകെ നോക്കി പരസ്പരം
വരവായി പരീക്ഷകൾ പിന്നേ ഉഷ്ണവും
പഠനം ഉത്സവം ആകാൻ ഒരുങ്ങി നമ്മൾ
ആട്ടവും ചാട്ടവും തകൃതിയായി നടക്കുന്നു
ചുവടുകൾ ഓരോന്നും മനസ്സിൽ മുറുക്കുന്നു
അരിയുണ്ട് പയറുണ്ട് ഒരുപാട് സ്റ്റോറിൽ
തടഞ്ഞിട്ടു എല്ലാം പെട്ടെന്ന് തന്നേ
അകലാനും ഒതുങ്ങാനും ടീച്ചർ പറഞ്ഞു
പെട്ടെന്ന് തന്നെ പുറപ്പെട്ടു നമ്മൾ
ചൈനയിൽ വന്നു തൂങ്ങിയ രോഗം
അവധികൾ നേരെത്തെ തന്നെ തുടങ്ങി
പറയുവാൻ വാക്കുകൾ പലതും ബാക്കി
പതിവായി ഇറങ്ങിയ പോലെ ഇറങ്ങി