പ്രളയം വരുത്തിയ നഷ്ടത്തിൽനിന്നു
കരകയറാൻ പണിപ്പെടുമ്പോൾ
എത്തി വീണ്ടും പുതിയത്
ആകന്നിരിക്കാൻ എല്ലാരും പറഞ്ഞു
എന്നാൽ അടുപ്പു പുകയാൻ വഴിയില്ല
പിച്ച തെണ്ടി നടക്കും മർത്യൻ
എങ്ങിനെ അടുപ്പു പുകയ്കാന
വഴിയിൽ വിലക്ക് വരുത്തിയവർ തന്നെ
വഴിയിൽ പരക്കം പായുന്നു
ഭക്ഷണ പൊതിയുമായി വരുന്നതും കാത്തു
ഒത്തിരി നേരം ഇരിപ്പായി
ഹാവൂ വന്നു വണ്ടികൾ പലതും
എന്തൊരു ചൂട് പൊതിച്ചോറു
മോരും തൈരും പുളിയും ചേർത്ത്
സ്വാദുകൾ കൂടി വരുന്നുണ്ട്
വയറു നിറഞ്ഞു മനസ്സ് നിറഞ്ഞു
പ്രാർത്ഥന മാത്രം അവർക്കായി