ആയിരം പക്ഷികൾ പാറിപറന്നാലും ആകാശം ഒന്ന് തന്നെ
പുഷ്പങ്ങളായിരം പൂത്തു വിടർന്നാലും ഉദ്യാനം ഒന്ന് തന്നെ
വെവ്വേറെ ഭാഷകൾ ഓതിയാലും ലോകരെല്ലാരും ഒന്നുതന്നെ
നോവും സുഖവും അനുഭവിക്കുമ്പോഴും ജീവിതം ഒന്നുതന്നെ
ഒത്തൊരുമിച്ചിന്ന് നേരിടുമ്പോൾ താഴ്ചയും വീഴ്ചയും തന്നേ
പട്ടിണി കൂടാതെ മുന്നോട്ടു പോകുവാൻ പാടുപെടുക തന്നേ
എങ്കിലും മുന്നോട്ടു പാഞ്ഞു കുതിക്കുന്നു വീഴാതെ പതറാതെ തന്നെ
നേരിടാം വ്യാദിയെ കരുത്തോടെ നമുക്കിന്ന്
നല്ലൊരു ലോകത്തിനായി തന്നെ