മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ഇനിയെങ്കിലും

ഇനിയെങ്കിലും      


പരിവർത്തനത്തിന്റെ കാലമിത്
മാനവർക്കൊരു സ്വയം പരിശോധനയ്ക്കുള്ള കാലം
ഈ ലോകം തന്നുടെ നായകരാം നമ്മൾ
നേട്ടങ്ങളെത്രയോ നേടി
എത്രയോ ശക്തരാം കാട്ടുമൃഗങ്ങൾക്ക് യജമാനരായി നാം മാറി
പക്ഷിയെപ്പോലെ പറക്കും വിമാനത്തിലാകാശ യാത്ര നടത്തി...
നാശം വിതയ്ക്കില്ല മറ്റുള്ള ജന്തുക്കൾ ചുറ്റുപാടെല്ലാം കാത്തിടുന്നു.
എങ്കിലുമെങ്കിലും നാം മനുഷ്യർ
അമ്മയാം ഭൂമിയെ ദ്രോഹിച്ചിടുന്നു
മണ്ണിനു വേണ്ടി നാം കുന്നിടിക്കും
മരങ്ങൾക്ക് വേണ്ടി നാം കാടുവെട്ടും
പലതരം മാലിന്യം കൊണ്ടു നമ്മൾ
വായുവും മണ്ണും മലിനമാക്കും
ഇതിനു പകരം തരുന്നതല്ലേ പ്രകൃതി
പ്രളയവും നിപ്പയും മറ്റുമെല്ലാം?
ഇപ്പോളിതാ ഒരു രോഗം വന്നു...
കോവിഡ് എന്നൊരു ചൈനക്കാരൻ
ആ രോഗം നമ്മളെ കീഴ്പ്പെടുത്തി,
ലക്ഷക്കണക്കിന് ചത്തുവീണു..
ഇനിയെങ്കിലും നമ്മൾ ഓർത്തീടണം..
പ്രകൃതിയില്ലാതെ നാമാരുമില്ല.

 

സിദ്ധിഭൂഷൺ.എം.ഇ
4 A മുക്കോത്തടം എൽ. പി. സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത