മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ഒന്നായി ചെറുക്കാം

ഒന്നായി ചെറുക്കാം


ലോകമൊന്നാകെ കേട്ടിടുന്നു
ഈ മഹാമാരി തൻ നാമം മാത്രം
ചൈന തൻ മണ്ണിൽ കുരുത്ത വിത്ത്
ലോകമൊന്നാകെ വിഴുങ്ങിടുന്നു
ഒന്നിൽനിന്ന് ഒന്നായി പെരുകി വന്നു
മാനവരാശിയെ കൊന്നൊടുക്കാൻ
ജാതികൾ വേണ്ട മതങ്ങൾ വേണ്ട
രാജ്യം പലത് എന്ന തോന്നൽ വേണ്ട
വന്നു പോയി വേറെ വിപത്തുകളും
ഒന്നിച്ച് നിന്ന് ചെറുത്തു നമ്മൾ
ലോകം കണ്ട വിപത്തുകളിൽ
ഇന്നീ കൊറോണ യും മുന്നിൽ തന്നെ
ഒരുപാട് നാമങ്ങൾ ഓർമയാക്കി
താണ്ഡവനൃത്തം ആടിടുന്നു
ഇല്ല വളരാൻ അനുവദിക്കില്ല
ഈ കേരള മണ്ണിൽ ഈ ലോക വിപത്തിനെ
ആരോഗ്യ പാലകർ കൂട്ടിനുണ്ട്
നിയമപാലകരും രാഷ്ട്രങ്ങളും
പൊട്ടിച്ചെറിഞ്ഞിടാം ഈ കൊറോണ തൻ ചങ്ങല
ഒന്നായി ചേർന്നിടാം തുടച്ചു മാറ്റാം
നല്ലൊരു നാളെക്കായി കാത്തിരിക്കാം
നല്ലൊരു നാളെക്കായി കാത്തിരിക്കാം


 


ഗൗരിശങ്കർ
7 E മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത