പോരാടുവാൻ നേരമായിന്നുകൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ ....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
അലയടികളികളിൽ നിന്നുമുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ,
ഒഴിവാക്കിടാം ഹസ്തദാനം....
അല്പകാലംനാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട ,പിണങ്ങേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ....
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നത്
ഒരു ജീവനല്ല ,ഒരുജനതയെ തന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്ക് നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരുമനസോടെ ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടിന്നാളുകൾ സമർപ്പിക്കാം
ഈലോക നന്മയ്ക്ക് വേണ്ടിപോരാടുവാൻ
നേരമായിന്ന് കൂട്ടരേ ...
പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം
ഈ മഹാദുരന്തത്തിൻഅലയടികളിൽനിന്നും
നമുക്കിന്ന് മുക്തി നേടാം ...