ശുചിത്വം
എൻ്റെ സ്ക്കൂളിൽ 8 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ജോസഫ് അവൻ ആയിരുന്നു ക്ലാസ്സിലെ ലീഡർ. അദ്ധ്യാപകർ അവനെ കുറെ ഉത്തരവാദിത്ത്യങ്ങൾ എൽപ്പിച്ചിരുന്നു.അതിൽ ഒന്നായിരുന്നു.കുട്ടികൾ സമയത്ത് ക്ലാസ്സിൽ എത്തുക എന്നത് അതിനു വേണ്ടി എന്നും കുട്ടികളുമായി ഇടവേളകളിൽ ചർച്ചകൾ നടത്തുമായിരുന്നു.രാവിലെയുള്ള പ്രാർത്ഥന സമയങ്ങളിൽ എല്ലാവരും എത്തിയിരുന്നു.എന്നാൽ ഒരു ദിവസം പ്രാർത്ഥനയിൽ ജോസഫ് എത്താൻ കഴിഞ്ഞില്ല .എല്ലാ കുട്ടികൾക്കും സന്തോഷമായ് കാര്യം അദ്ധ്യാപകർക്ക് പ്രിയപ്പെട്ട ജോസഫിന് ഇന്ന് ശിക്ഷ കിട്ടും.
എല്ലാ കുട്ടികളും പ്രാർത്ഥന കഴിഞ്ഞ് ക്ലാസ്സ് റൂമിൽ എത്തി.ക്ലാസ്സ് ടീച്ചർ വന്നപ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്ന് ബഹുമാനപൂർവ്വം പ്രഭാതവന്ദനം സമർപ്പിച്ചു .ടിച്ചർ ഇരുപ്പിടത്തിൽ ഇരുന്ന ശേഷം ജോസഫിലേക്ക് കണ്ണുകൾ കൊണ്ട് കോപത്തോട് നോക്കിജോസഫ് എഴുന്നേറ്റു നിന്നു.< >
"എന്താണ് ജോസഫ് നീ പ്രാർത്ഥനയിൽ പങ്കെടുത്തില്ല ?"< >
"അതിനു നിനക്ക് ശീക്ഷ ഉറപ്പാണ്. എങ്കിലും കാരണം നിനക്ക് പറയാം ."< >
മറ്റുള്ള കുട്ടികൾ ജോസഫിനെ നോക്കി , പുഞ്ചിരിച്ചു.< >
" നീ ഈ ക്ലാസ്സിലെ മാതൃകയുള്ള കുട്ടിയാണ്. പിന്നെ എന്താണ് ഇങ്ങനെ കാണിച്ചത്?"< >
ജോസഫ് സാവധാനം മറുപടി പറഞ്ഞു .< >
"ടിച്ചർ, ഞാൻ ക്ലാസ്സിൽ വന്നപ്പോൾ ക്ലാസ്സ് മുറിയിൽ നിറയെ പേപ്പർ കഷണങ്ങൾ കൊണ്ട് വൃത്തി ഹിനമായിരുന്നു. അതുപോലെ ക്ലാസ്സിലെ ബോർഡ് ക്ലീൻ ആയിരുന്നില്ല.ക്ലാസ്സ് റൂം ശരിക്കും ശുചിത്ത്വം ഇല്ലാത്ത അവസ്ഥ ആയിരുന്നു.അതിനാൽ ഞാൻ ഇതെല്ലാം വൃത്തിയാക്കുകയായിരുന്നു."< >
"ശുചിത്വം ഉള്ള അന്തരിക്ഷത്തിൽ പഠിക്കുന്നതും പ്രാർത്ഥനയുടെ ഭാഗമായി കരുതി."< >
"അതു കൊണ്ടാണ് ഞാൻ ആ പ്രാർത്ഥനയിൽ പങ്കെടുത്തില്ല .ശുചിത്ത്വം അവനവനിൽ നിന്നു വേണമെന്ന് ടീച്ചറല്ലേ പഠിപ്പിച്ചത്."
ജോസഫിൻ്റെ വാക്കുകൾ ടീച്ചറുടെ കണ്ണുകളിൽ തിളക്കമുണ്ടാക്കി.ടി ച്ചർ എല്ലാവരോടും പറഞ്ഞു ജോസഫിനെ നമ്മൾക്ക് ശിക്ഷിക്കാൻ പറ്റില്ല അതിനു പകരം ജോസഫ് ഇന്ന് ശുചിത്വത്തെ കുറിച്ച് നിങ്ങളോടെ ചർച്ച ചെയ്യും . എല്ലാവരും ടീച്ചറുടെ വാക്കുകൾ കേട്ട് കൈയ്യടിച്ചു.
ഗുണപാഠം: വ്യക്ത്തി ശുചിത്വം ആദ്യ പാഠം< >
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കഥ
|