പതറുകില്ല ഞങ്ങൾ
ഭയക്കുകയില്ല ഞങ്ങൾ
കൊറോണയെ അതിജീവിക്കും
കരകയറും ഞങ്ങൾ...
വീട്ടിൽ താമസിച്ചും
സുരക്ഷിത അകലം പാലിച്ചും
കൈകൾ കഴുകിയും
മാസ്ക്കും സാനിറ്റൈസറും
ഉപയോഗിച്ചും ഞങ്ങൾ....
പൊട്ടിക്കും ഈ ചങ്ങലയെ..
പൊട്ടിക്കും ഈ ചങ്ങലയെ...
പ്രാർത്ഥിച്ചീടും ഞങ്ങൾ
ആതുര സേവകർക്കായ്
ഭരണകർത്താക്കൾക്കായ്
പോലീസുദ്യോഗസ്ഥർക്കായ്
പ്രശോഭിക്കട്ടെ മാനവമൈത്രി
പരിലസിക്കട്ടെ ആഗോളമതെങ്ങും.
കണ്ടുപിടിക്കട്ടെ വാക്സിനുകൾ
രക്ഷതയേകട്ടെ ലോകനിവസികൾക്ക്.....