എന്റെ ഉള്ളിലൊരു ആഹ്ലാദത്തിര
വീണ്ടുമുണരുന്നിതാ ഇടത്താവള
ങ്ങളിൽ നിന്നു പുറത്തേക്കുളള
നിൻ മോചനം ദർശിച്ചപ്പോൾ .......!
മീതെ വിശാലമായി വിടർന്നു
ശയിക്കുന്ന ഗഗനത്തിൽ
കരിമേഘങ്ങളാൽ വാരി വിതറി
പെട്ടെന്നൊരു നിമിഷത്തിൽ
കൂടു പൊട്ടിച്ചു പുറത്തേക്കൊഴുകി
ആടിത്തിമർക്കുകയോ മാരിമുത്തേ...!
കുളിരേകി തഴുകി എന്നിലേക്കു
ലയിച്ചപ്പോളറിയാതെ നിദ്രയിലാകവേ
നിൻ ചിലമ്പൊലി നാദമെൻ
കാതിലലയടിച്ചപ്പോൾ
കൺചിമ്മിയുണർന്നു പോയി....
ഇപ്പോളെനിക്കു കൂട്ടിനു നീ മാത്രം
ഇടത്താവളത്തിന്റെ ഇടുങ്ങിയ
കോണിൽ നിന്നും സ്വാതന്ത്യത്തിൻ
പാലും തേനുമൊഴുകുന്ന മണ്ണിലേക്ക്
നീയുമായൊഴുകവേ ദിശയറിയാതെ
ലക്ഷ്യമില്ലാതെ കാറ്റിനോടൊപ്പമുള്ള
അലയലിൽ പുല്പരപ്പിനെയും
പുഷ്പ വാടിയേയും ശലഭങ്ങളേയും
ചൂബിച്ചുണർത്തി ഞാൻ..........!
എന്നുള്ളിലിപ്പോൾ തെളിയുന്ന
ഒരേയൊരു സ്വപ്നം മാത്രം.....
മഴ മേഘമേ നിന്നോടൊപ്പം
ഒരു കൊച്ചു സ്നേഹ സൗധം
............. ചമയക്കുക മാത്രം.....!