മാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/അമ്മ ഐ സി യൂ വിലാണ്

അമ്മ ഐ സി യൂ വിലാണ് 


എന്റെ അമ്മ ഐ സി യൂ വിലാണ് !
എന്റെ അമ്മ ഐ സി യൂ വിലാണ്!
ഇതിനു മുൻപും ഓരോരോ നാളിലും 
അമ്മയ്ക്കു ശത്രുക്കൾ പുതുതായി ജനിച്ചല്ലോ 
മഹായുദ്ധമായി സുനാമിയായി 
ഓഖിയായി പ്രളയമായി 
പക്ഷെ അമ്മ എന്നമ്മ    തോറ്റില്ല 
തുരത്തിയീ ദുരന്തങ്ങളെ 
എവിടെനിന്നെന്നറിയില്ല എങ്ങിനെന്നറിയില്ല 
കാലന്റെ രൂപം പിറന്നു 
കോവിഡ്-19 എന്ന ഓമനപ്പേരിൽ 
കൊറോണ ഭൂവിൽ ആഗതനായി 
ഇന്നീ നാളുകളിൽ അവൾ -ദുരന്തഭൂമിയായി 
കൊറോണയെന്ന ഭീകരസത്വത്തിൻ മുന്നിൽ 
വലുതെന്നോ ചെറുതെന്നോ മാറ്റമില്ലാതെ 
വ്യാപിച്ചുകിടക്കുന്നു അവന്റെ ലോകം 
എൻ സഹോദരങ്ങളെ കൊല്ലുന്നു 
ദുഷ്ടനാം കൊറോണാ രാക്ഷസൻ 
ആരുണ്ട് രക്ഷിക്കാൻ? 
ആർക്കതു സാധിക്കും? 
എന്നമ്മതൻ സങ്കടം നീക്കിടുവാൻ 
കൊറോണാമാരിയെ കീഴടക്കാൻ........ 


 

  അമൽദേവ് പി വി
7 b മാവിലായി.യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത