Covid* *19

Covid* *19
  • Covid* *19* എന്ന പേരുമായി ലോകമെമ്പാടുമുള്ള മനുഷ്യരെ മുൾമുനയിൽ നിർത്തിച്ച ഒരു ഇത്തിരി കുഞ്ഞൻ .ഞാനടക്കമുള്ള ഓരോ വ്യക്തിയേയും ഗ്രില്ലുകൾക്കുള്ളിൽ അടക്കപ്പെടാൻ സാധിച്ചു .നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഇത്തിരി കുഞ്ഞനെ അപ്രതീക്ഷിതമായി കടന്ന് വന്നലോക്ഡൗൺ എല്ലാം ഒരു സ്വപ്നമായി തോന്നുന്നു.ഒരു മണിക്കൂറിനപ്പുറം വീടിനുള്ളിലിരിക്കാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്ക് ഒരു തിരിച്ചടി തന്നെയാണ് ലോക്ഡൗൺ . അമേരിക്ക ഇറ്റലിയും എല്ലാം ഒന്നിനു പുറകെ ഒന്നായി തകിടം മറിയുമ്പോൾ നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും ആരോഗ്യ പ്രവർത്തകരുടെ കാവൽ പടകളുടെയും കാര്യമായ ഇടപെടലും ജനങ്ങളുടെ സഹകരണവും കൊറോണയ്ക്ക് മുന്നിൽ ചെറുത്ത് നിൽക്കാൻ സഹായിച്ചു. രണ്ട് മാസത്തെ വെക്കേഷൻ അടിച്ചു പൊളിക്കണമെന്ന് പേൻ പ്ലാൻ ചെയ്ത എന്നേ പോലുള്ളവർക്ക് കിട്ടിയ എട്ടിന്റെ പണിയായി പോയി. രാവും പകലും കളിച്ചു തിമിർത്തു ഉല്ലസിച്ചു നടന്ന ഞാൻ വീട്ടിലെ ഗ്രിൽസിനുള്ളിൽ ഒതുങ്ങേണ്ടി വന്നു. വീട്ടിലെ പച്ചക്കറിക്ക് വെള്ളം കഴിച്ചും TV കണ്ടും അങ്ങനെയങ്ങനെ തീർക്കുകയാണ് ഈ വെക്കേഷൻ. എന്നാൽ നമ്മൾ ആരും കാണാതെ പോകുന്ന മുഖങ്ങളുണ്ടെന്ന് ഞാനറിഞ്ഞത്, പിന്നീടാണ് .രാവും പകലും സ്വയം മനസ്സർപ്പിച്ച് ഓരോ ജീവനുവേണ്ടി നെട്ടോടമോടുന്ന ഒരു കൂട്ടം മാലാഖമാരെപ്പറ്റി ഞാൻ അറിയാൻ വൈകിപ്പോയി .നമ്മൾ വീട്ടിലിരുന്ന് ഓരോ ദിവസവും സന്തോഷത്തോടെ എണ്ണി തീർക്കുമ്പോൾ സ്വന്തം കുടുംബക്കാരെ പോലും കാണാൻ പറ്റാതെ തുടിക്കുന്ന ഓരോ ജീവനുവേണ്ടി അലയുകയാണ് ആ മാലാഖമാർ .നമ്മുടെ നാടിനെ രക്ഷിക്കാനായി സ്വന്തം ജീവൻ പണയം വെച്ച് കുതിക്കുന്ന ആ മാലാഖമാരെപ്പറ്റി ഇത്താത്ത പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.പിന്നീല്ല അറിയാൻ ശ്രമിച്ചും. നമുക്കായി പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാം ...ഒന്നായി കൈകോർക്കാം.. നല്ല നാളേയ്ക്കായ് ...
*Stay* *Home* 
*Stay* *Safe* !!!"
മുഹമ്മദ് സഹദ്
6 B മാന്യഗുരു യു.പി.എസ്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം