എന്റെ വിരിമാറിനെ നെടുകെ പിളർത്തി നീ
ചുടു രക്തമേറേ കുടിച്ചു വറ്റിയ മുലപ്പാലു പോരാതെ
നീയാ രക്തവും ഊറ്റികുടിച്ചു കാലത്തിൻ യാത്രയിൽ
നിന്റെതാം ചെയ്തിക്ക് ഉത്തരം നൽകുവാൻ വന്നു നിന്റെ
കൈകളിൽ കിടന്നു പിടിച്ച എൻ മക്കൾക്കു വേണം പുതുശ്വാസം
നീയിനി കൂട്ടിലിരിക്ക എന്റെ മക്കൾ പറന്നു നടക്കാൻ