ഹരിത സഭ

 
ഗൃഹ സന്ദർശനം

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തുതലത്തിൽ നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അഞ്ചാം തലത്തിലെ എട്ടു കുട്ടികൾ പങ്കെടുത്തു . ഹരിത സഭയ്ക്ക് മുന്നോടിയായി സ്കൂൾ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി മെറ്റീരിയൽ കളക്ഷൻ സെന്റർ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ജൈവമാലിന്യങ്ങൾ യഥാർത്ഥ രീതിയിൽ സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾ നടത്തിയഗൃഹ സന്ദർശന പരിപാടിയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി റിപ്പോർട്ടിങ്ങിന്റെ ഭാഗമായി നടത്തിയ അവതരണത്തിൽ പ്രദേശത്തെ തെരുവുനായ ശല്യത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് ചെയ്തത് പഞ്ചായത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി