മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ ക്ഷണിക്കപ്പെടാത്ത അതിഥി
'ക്ഷണിക്കപ്പെടാത്ത അതിഥി '
കൊറോണാ വൈറസ് അഥവാ കൊവിഡ് 19 സമസ്ഥ ലോകത്തെയും പിടിച്ചടിക്കിക്കൊണ്ടിരിക്കയാണ്. നാടെങ്ങും പ്രതിരോധ പ്രവർത്തനം. എന്നാൽ ഈ മഹാമാരിയുടെ ഉത്ഭവസ്ഥലം നാം ഇനിയും പൂർണമായി മനസിലാക്കിയില്ല. ലോകം പൂർണമായും നിശ്ചലമായിരിക്കുന്നു. പഠനമില്ല, തിരക്കില്ല, ആചാരങ്ങളില്ല, അനുഷ്ഠാനങ്ങളില്ല എല്ലാം നിലച്ചു.... ഇതിനെല്ലാം കാരണം കൊറോണ എന്ന ഭീകരൻ തന്നെ. എന്നാൽ ഭൂമിയിൽ സംഭവിക്കുന്ന എല്ലാത്തിനും നാണയം പോലെ രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് തീർത്തും ശരിയാണ്. അതുപോലെത്തന്നെ ഈ വിപത്തിനും ഒരു നല്ല വശമുണ്ട്. എന്തെന്നാൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളിലെ വിഷവാതകമായ പുക തീർത്തും കുറഞ്ഞു. അതുപോലെത്തന്നെ ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം കുറഞ്ഞു. അതിനാൽ ജലസ്രോതസുകൾ ശുദ്ധമായി. കുടുംബങ്ങളിലെ സ്നേഹത്തിന്റെ ശക്തി വർദ്ധിച്ചു. മാനവർ കൃഷിക്കുള്ള മാർഗം കണ്ടെത്താൻ തുടങ്ങി. ആരോഗ്യ പ്രവർത്തകരും തുടങ്ങിയ സൻമനസുള്ളവർ നമുക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ നമ്മുടെ ഭൂമിക്കു വേണ്ടി വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെടിയും മരങ്ങളും നടൂ.... മഹാമാരിക്കെ നിരായുള്ള പ്രതിരോധ മാർഗം സ്വീകരിക്കൂ.... നാടിനെ രക്ഷിക്കൂ....
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |