മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം സുഖമാക്കും

ശുചിത്വം സുഖമാക്കും

ലോകം ഇന്നു ഒരു രോഗത്തിന് അടിമപ്പെട്ടിരിക്കയാണ്. നശീകരണ സ്വഭാവം ഉള്ള ഇത്തരം രോഗങ്ങൾ മനുഷ്യരാശിയുടെ ജീവന് ഒരു ഭീഷണിയാണ്. ഇത് പോലുള്ള രോഗങ്ങളായ പ്ലേഗ്, വസൂരി, കോളറ രോഗം ബാധിച്ച് മരണ നിരക്ക് കൂടിയാലും ഇത് ലോകത്തു നിന്നും കയ്യോടെ തുറത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ രോഗങ്ങളിൽ പലതും ശുചിത്വ കുറവ് മൂലം സംഭവിക്കുന്ന ചില വീഴ്ച്ചകളാണ്.

ഇതെല്ലാം നമ്മൾ അങ്ങനതന്നയാ തുരത്തേണ്ടത്. പക്ഷെ പലരും പറയുന്നു സോഡിയം ഹൈപ്പർ ക്ലോറൈറ്റ് ഡിസ്ഇൻഫക്ടഡ് കെമിക്കൽ, ബ്ലീച്ച് ഇതെല്ലാം കൊറോണ വൈറസ് വരുന്നത് തടയുമെന്ന്. ഇതെല്ലാം ഇതിനെ ചെറുത്തു നിർത്തുന്ന ഒരു പ്രാഥമിക ഉപാധി മാത്രമാണ്. ഇതിനെ പൂർണമായും ഉൻമൂലനം ചെയ്യണമെങ്കിൽ വൈദ്യ ശാസ്ത്രം ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികളായ ഇത്തരം രോഗങ്ങളെ പരിസ്ഥിതി ശുചിത്വ കുറവിൽ നിന്നാണ് ഉദ്ഭവിക്കുന്നത് എന്ന കാര്യം നാം ജനങ്ങളെ ബോധിപ്പിക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ സർക്കാർ തലത്തിൽ മിഷൻ രൂപീകരിക്കപ്പെടുന്നു. അതിൽ പ്രധാനമാണ് break the chain .

നമുക്ക് ശുചിത്വത്തിലേക്ക് പോകാം. ഈ ലോക് ഡൗൺ കാലത്ത്. പരിസ്ഥിതിയുമായി നമുക്ക് കൂടുതൽ അടുക്കാം. വീട്ടിൽ പലതരം കൃഷി തുടങ്ങാം, വീട്ടിൽ ഒരു ഗാർഡൻ, ഒരു ഫിഷിംഗ് പോർട്ട്, വീട് വൃത്തിയാക്കാം, ഡ്രൈ ഡെ ആചരിക്കാം. ടി വി, ഫോൺ, ലാപ്ടോപ്പ്, ടാബ് എന്നിവ ഒഴിവാക്കാം. വീട്ടിൽ സന്തോഷം കൊണ്ടു വരാം. നമ്മുടെ നല്ല ആരോഗ്യത്തിനു വേണ്ടി വ്യായാമം ചെയ്യാം. വ്യായാമം പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഈ ദിവസങ്ങളിൽ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.

ശലഖ
6 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം