ശുചിത്വം

നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടമാണ് ഇനി വരാൻ പോകുന്നത്. നമ്മുടെ ജീവിതകാലം മുഴുവൻ ശുചിത്വം ഒരു ഭാഗമാക്കണം. ശുചിത്വം കൃത്യമായി പാലിച്ചാൽ നമ്മൾ രോഗങ്ങളിൽ നിന്ന് ഒരകൽച്ചയിലാകും. കുറച്ച് കാലം മുൻപ് വരെ ആശുപത്രിയിൽ തിക്കും തിരക്കുമായിരുന്നു കാരണം രോഗികളുടെ എണ്ണം ദിവസം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്ത് രോഗമാണ് അവർക്ക് വന്നിരിക്കുന്നതെന്ന് രോഗം വന്നവർക്ക് പോലും അറിയില്ല. നിങ്ങളും ആ തിരക്കിൽ പങ്കാളിയാണെങ്കിൽ ഇനി രോഗം വരാതിരിക്കാൻ ശുചിത്വം കൃത്യമായി പാലിക്കണം. നിങ്ങൾ പരിസര ശുചിത്വം പാലിക്കുമ്പോൾ വിസർജിക്കുന്നതും, തുപ്പുന്നതും മാലിന്യം തള്ളുക തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കുക. രോഗങ്ങൾ ഓരോ വ്യക്തിയുടെയും സമൂഹത്തിൻ്റേയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സുനിശ്ചിതമാണ്. കൊറോണ അത് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം വ്യക്തി ശുചിത്വം പാലിക്കണം, പിന്നെ പരിസര ശുചിത്വം. വ്യക്തി ശുചിത്വം പാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നഖം വെട്ടണം, ദിവസവും രണ്ട് നേരം കുളിക്കുകയും പല്ല് തേക്കുകയും ചെയ്യണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ കഴുകുകയും, പുറത്ത് എവിടെയെങ്കിലും പോയി വന്നാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം. ഇവയൊക്കെ കൃത്യമായി പാലിച്ചാൽ വ്യക്തികളിൽ നിന്ന് പകരുന്ന രോഗങ്ങൾ ഇല്ലാതാവും. പരിസര ശുചിത്വം പാലിക്കുമ്പോൾ നമ്മൾ കൃത്യമായി ഓർമിക്കേണ്ട ഒരു കാര്യം മുറ്റത്തും പരിസരത്തും ചപ്പുചവറുകൾ കൂട്ടി ഇടരുത് എന്നതാണ്. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, വിസർജനം നടത്തരുത്. നമ്മൾ അങ്ങനെ ചെയ്താൽ നമ്മുടെ ശരീരത്തിലെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയും അത് അവർക്ക് രോഗം വരാൻ ഇടയാക്കുകയും ചെയ്യും. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം" ഈ ചൊല്ല് അന്യർത്ഥമാക്കുന്നതിന് വേണ്ടി ചെറുപ്പം മുതലേ ശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ്

ദേവശ്രീ .പി
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം