ഭൂലോക വ്യാപിയാം വൈറസേ നിന്നെ
കാണുവാൻ കഴിയാത്ത പരമാണുവല്ലോ
കോവിഡിന്റെ നാമത്തിലറിയുന്ന നിന്നെ
കൈ കഴുകി കൈകഴുകി ഓടിക്കും ഞങ്ങൾ
മലയാള മണ്ണാണിത് കേരള മക്കൾ
തകരില്ല, തളരാതെ മുന്നേറും ഞങ്ങൾ
നിപയെ വിറപ്പിച്ചും, പ്രളയത്തെ തോൽപ്പിച്ചും
മുന്നേറ്റം തുടരും ഉശ്ശിരോടെ ഞങ്ങൾ.