മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

ലോകത്ത് അതിഭീകരമായ രോഗത്തെയാണ് നമ്മൾ ഇന്ന് നേരിടുന്നത്. ഓഖിയായും നിപയായും പ്രളയമായും നമ്മെ പരീക്ഷിച്ചു. എല്ലാം വളരെ കരുതലോടെ നമ്മൾ നേരിട്ടു. ഇപ്പോഴിതാ കൊറോണ എന്ന മഹാമാരി മനുഷ്യരുടെ ജീവൻ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ലോകത്ത് പല രാജ്യങ്ങജിലും ഇതിനെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്. നമ്മുടെ കൊച്ചു കേരളം ഈ രോഗത്തേയും പ്രതിരോധിച്ചു കൊണ്ടിരിക്കയാണ്. ഇതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ തുടങ്ങിയവരും മറ്റ് സാമൂഹ്യ പ്രവർത്തകരേയും നമ്മൾ ഈ അവസരം ഓർക്കുന്നു. അവരുടെ സേവന മനോഭാവം എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ മഹാമാരിയെ തുരത്താൻ നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണം. വ്യക്തിശുചിത്വം പാലിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകിയ നിയമങ്ങൾ പാലിച്ച് അനുസരിച്ച് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. ശരീരം കൊണ്ട് അകന്ന് മനസ്സ് കൊണ്ട് അടുത്ത് നമുക്ക് ഈ മഹാമാരിയെ തുരത്താം.

Break the Chain

Stay Home

Stay Safe

Stay Healthy.


നിവേദ്യ.പി
7 B മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം