ഇന്നലവിരിഞ്ഞൊരാ പാതിരാപൂവും
എന്നുളളിൽ തേങ്ങിയ നൊമ്പര സന്ധ്യയും
പറയാത തെളിയാതെ നിന്നു ഞാൻ തേങ്ങി -
യൊരിടയാറിൻ തീരവും ഇന്നാർക്ക് സ്വന്തം
അറിയുന്നു ഞാനീ ലോകവും ദേഹിയും
എൻ സ്വന്തമല്ല. - - -
അറിയുന്നു ഞാനീ നന്മയും തിന്മയും
എൻ സ്വന്തമല്ല. . . .
കലിയും കലിപ്പും വിളയാടുമി ഭൂമി
വിറയാർന്നു നിന്നിടാം നാളെയെന്നോ
യുദ്ധവും മരണവും യുദ്ധകളത്തിലെ
ചോരപടർപ്പും വേണ്ടാ .. --
നമുക്കിനി വേണ്ടാ . - - - .
കാർകോടകൻമാർ തൻ കരവലയത്തിൽ പെട്ട്
കറയാർന്നു കലങ്ങുവാൻ ഇല്ല എൻ ജന്മം
കരുതലിൻ കരങ്ങൾ എന്നോ നശിച്ചോരീ
നരകത്തിൽ നിന്നെനിക്കെന്നു മോചനം