ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
34046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34046
യൂണിറ്റ് നമ്പർLK/2018/34046
അംഗങ്ങളുടെ എണ്ണം4൦
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർമുഹമദ് റാഫി
ഡെപ്യൂട്ടി ലീഡർസ്വാതി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിനി വർഗ്ഗീസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിൻസി തോമസ്
അവസാനം തിരുത്തിയത്
23-02-202534046SITC

2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അഭിരുചി പരീക്ഷ

2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വിക് റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുപ്പിച്ചു. കൂടാതെ പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്തിരുന്ന എല്ലാ കുട്ടികൾക്കും ജൂൺ പന്ത്രണ്ടാം തീയതി ബുധനാഴ്ച സ്കൂളിൽ വെച്ച് ഒരു പൊതുവായ ക്ലാസ് നൽകി.ഈ സ്കൂളിൽ നിന്നും 70 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുകയും 65 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.40 കുട്ടികൾക്ക് യൂണിറ്റിലേക്ക് പ്രവേശനം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 6728 AASHIKMON K S 8
2 6716 ABHAY C 8
3 6617 ABHINAV KRISHNA 8
4 6625 ABHISHEK S 8
5 6702 AMRUTHA RAJU 8
6 6769 ANAMIKA B 8
7 6753 ANAMIKA RATHEESH 8
8 6672 ANANTHALEKSHMI G 8
9 6654 ANANYA.J 8
10 6786 ANUGRAHA ASHOK 8
11 6630 ARCHITHA A. 8
12 6612 ARYAN P S 8
13 6733 ASWIN KRISHNA A 8
14 6779 ASWIN KRISHNA D 8
15 6720 DEVANANDAN V S 8
16 6794 DEVASHREE SURESH 8
17 6735 EMMANUEL SAJI 8
18 6637 FARZIN FYSAL 8
19 6772 FATHIMA SALVA H 8
20 6644 FIDHA FATHIMA H 8
21 6719 GAUTHAM SANKAR S 8
22 6729 GOWRI SANKARA PERUMAL S 8
23 6613 HAJARA SUDHEER 8
24 6734 HARINARAYANAN S 8
25 6622 HARSHAJITH 8
26 6792 ISHAAN S RAJ 8
27 6661 JIA S SHAJI 8
28 6690 KALYANI M PANICKER 8
29 6621 LEKSHMI J 8
30 6692 LEKSHMIKA REJI 8
31 6614 MADHAV SUMESH 8
32 6766 MANU MADHAV P M 8
33 6798 MUHAMMED RAFI A H 8
34 6731 PARDHIVA M S 8
35 6653 PRANAV G NAIR 8
36 6678 R RAMANUJAN 8
37 6767 SREEHARI SELVARAJ 8
38 6763 STEFIN SAJI 8
39 6717 SWATHI S 8
40 6675 TOMIN MATHEW 8


റുട്ടീൻ ക്ലാസുകൾ

2024 - 25 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റുട്ടീൻ ക്ലാസുകൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ മാസത്തിന്റെയും ഒന്നാമത്തേയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ എട്ടാം ക്ലാസുകാർക്കും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസ് കുട്ടികൾക്കും നാലുമണി മുതൽ 5 മണി വരെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ നടത്തുന്നു. 2024- 27 ബാച്ചിലെ കുട്ടികൾക്ക് ഹൈടെക് ഉപകരണ സജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ,ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി 15 ക്ലാസുകൾ എടുത്തു.

2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

2024 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 2024 ഓഗസ്റ്റ് 9ആം തീയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് സാറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് മാരായ മിനി വർഗീസ്, ലിൻസി തോമസ്,എന്നിവരും പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ ആദ്യം ആർ പിയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചു. തുടർന്നുള്ള സെഷനുകളിൽ നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം, ഹൈടെക് പദ്ധതി മുഖേന സ്കൂളുകളിൽ വന്ന മാറ്റങ്ങൾ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ, നടത്തിപ്പ് വിശദാംശങ്ങൾ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും,മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിപ്പിച്ചു. അതിനുശേഷം ഗെയിം ഫയൽ അനുയോജ്യമായ കോഡുകൾ നൽകി കുട്ടികൾ തന്നെ പൂർത്തിയാക്കി. ഉച്ചയ്ക്കുശേഷം അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി അർഡുനോ ഉപയോഗിച്ചുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി.

എല്ലാ പ്രവർത്തനങ്ങളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ കുട്ടികൾ ആദ്യവസാനം മത്സരബുദ്ധിയോടെ പങ്കെടുത്തു. മൂന്നുമണി മുതൽ 4 മണി വരെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം ആയിരുന്നു. സാങ്കേതികവിദ്യയിൽ കുട്ടികളുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്തണമെന്ന അവബോധം രക്ഷിതാക്കളിൽ സൃഷ്ടിക്കുവാൻ ഈ ക്ലാസ് പ്രയോജനപ്പെട്ടു. കുട്ടികളുടെ പ്രതിനിധികൾഫീഡ്ബാക്ക് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു 4. 30ന് പരിശീലന പരിപാടികൾ അവസാനിച്ചു.

മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം

2024 -27 ബാച്ച്കാർക്കുള്ള മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം 2024 ഡിസംബർ 21 ശനിയാഴ്ച നടത്തി.വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക ,ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക, kdenliveഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് Audacity ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് , തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക ,എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

രക്ഷാകർതൃ സമ്മേളനം

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ഓഗസ്റ്റ് 9ആം തീയതി വെള്ളിയാഴ്ച മൂന്നു മണിക്ക് നടത്തുകയുണ്ടായി.. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി എന്നിവയെക്കുറിച്ച് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് സാറാണ് ക്ലാസ് എടുത്തത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിന് ഈ മീറ്റിംഗ് ഉപകരിച്ചു.മീറ്റിംഗിൽ 40 കുട്ടികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ രക്ഷിതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം

രക്ഷിതാക്കളുടെ സഹായത്തോടെ 2024 - 27 ബാച്ചിലെ കുട്ടികൾക്കും യൂണിഫോം നൽകാൻ കഴിഞ്ഞു. ഇപ്പോൾ 8, 9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഉണ്ട്.

 

റോബോട്ടിക് ഫെസ്റ്റ്

മുഹമ്മ മദർ തെരേസ ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റോബോട്ടിക് ഫെസ്റ്റ് നടത്തി.ആഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിളക്ക് തെളിച്ചുകൊണ്ട് സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ ആന്റണി ഈ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 2024-25 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെള്ളാരം കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്‌കൂൾ അഡ്മിനിട്രേറ്റർ റവ.ഡോ. ഷാജി ജോൺ ഏണേക്കാട്ട് സി.എം.ഐ.പ്രകാശനം ചെയ്തു.

ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ അവരുടെ മോഡ്യുളിലൂടെ പഠിച്ച കാര്യങ്ങളുടെ നിത്യ ജീവിതത്തിലെ പ്രയോജനങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്.ഈ ഫെസ്റ്റിൽ ഐ.ഒ.റ്റി. സംവിധാനമായ റിമോട്ട് കൺട്രോൾ ലൈറ്റ് ഹൗസ്, ഡാൻസിംഗ് എൽ.ഇ.ഡി., ഫയർ അലാം, ഗ്യാസ് സെൻസർ, ഐ.ആർ. സെൻസർ, മോഷൻ സെൻസർ ലൈറ്റ്, ആട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ആട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ടോൾ ഗേറ്റ്, അസിമോ റോബോട്ട് എന്നിവ കുട്ടികൾ തയ്യാറാക്കിയിരുന്നു. എല്ലാം കുട്ടികളുടെ ജിജ്ഞാസയെ തൊട്ടുണർത്തുന്നതും ആകർഷകവുമായിരുന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഇവയുടെ പ്രവർത്തനം നേരിൽ കണ്ട് മനസ്സിലാക്കി.ഏകദേശം 4 മണിയോടെ ഫെസ്റ്റ് അവസാനിച്ചു.