സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാറിൽ നിന്നും മാനേജർക്ക് കിട്ടുന്നതുഛമായ സഹായം കൊണ്ടാണ് അധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിച്ചു സ്ക്കൂൾ മുന്നോട്ട് പോയത്. മൂസ മുസ്ല്യാരുടെ മരണശേഷം അദ്ദേഹത്തിന്റെ മകനും പഴയ പെരിങ്ങളം മണ്ഡലം എം.എൽ.എയും തലശ്ശേരി മുനിസിപ്പൽ ചെയർമാനും, എഴുത്തുകാരനും പ്രഭാഷകന്തമായ എൻ.എ.മമ്മു ഹാജി മാനേജറായി. അദ്ദേഹം ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകമായിരുന്നു.എൻ.എ.മമ്മു ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ സക്കീന മാനേജറായി. തുടർന്ന് കുടുംബത്തിന്റെ തീരുമാനപ്രകാരം മേനപ്രം മതിയമ്പത്ത് പള്ളി കമ്മിറ്റിയായ ജംഇയ്യത്തുൽ ഇസ്ലാം സംഘത്തിന് സ്വമേധയാ മാനേജ്മെൻറ് വിട്ടുകൊടുത്തു.തുടർന്ന് വി.കെ.ഹംസ മാനേജരായി.ഇപ്പോൾ കല്ലി ക്കണ്ടി എൻ.എ.എം.കോളജിൽ നിന്ന് വിരമിച്ച പ്രൊഫ.എം.കെ.സാഹിറാണ് മാനേജർ. 2006ൽ ഈ വിദ്യാലയത്തിന്റെ ശതാബ്ദിയാഘോഷം ഒരു വർഷം നീണ്ടു നിന്ന പരിപാടിയായി സംഘടിപ്പിച്ചു.ആഘോഷത്തിന് റ ഭാഗമായി സ്മാർട്ട് ക്ളാസ് റൂം സ്ഥാപിക്കാനായത്. പ്രത്യേകം സ്മരണീയമാണ്.ശ്രീ. മുല്ലപള്ളി രാമചന്ദ്രൻ, ശ്രീ. കെ.പി.മോഹനൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി.. ആധുനിക സൗകര്യങ്ങളോടെ, എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയം മാറാൻ പോവുകയാണ്. നാട്ടുകാരുടേയും, പൂർവ വിദ്യാർഥികളുടേയും പൂർണ സഹകരണത്തോടെയാണ് ഒരു കോടി രൂപ ചെലവിൽ കെട്ടിടം പണി നടക്കുന്നത്. 2017 മെയ് അവസാനത്തിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും.