കാത്തിരിപ്പ്
രജനി അന്നും രാവിലെ അമ്മയോട് ആ പതിവു ചോദ്യം ചോദിച്ചു "എന്നാ അമ്മേ അച്ഛൻ വരുന്നത്?" " ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു": അമ്മ അവളോട് ദേഷ്യപ്പെട്ടു. അവൾ പിന്നെയും ചിണുങ്ങി ചിണുങ്ങി നിന്നു.അമ്മ പറഞ്ഞു:"അടുത്ത ആഴ്ച." അവൾ തുള്ളിച്ചാടി. പുതിയ പാവയും മിഠായിയും കിട്ടുന്നതോർത്തിരുന്നു. അങ്ങനെ അടുത്തയാഴ്ചയായി. അമ്മ പറഞ്ഞു :"അച്ഛൻ നാളെ വരും" പക്ഷേ അമ്മയുടെ മുഖത്ത് സന്തോഷമില്ല. "എന്താ അമ്മേസങ്കടപ്പെടുന്നത്?" "മോളേ നാളെ അച്ഛൻ വന്നാലും വീട്ടിൽ വരില്ല നമുക്ക് കാണാൻ പോകാനും കഴിയില്ല." "അതെന്നാമ്മേ?": അവൾക്ക് ഒന്നും മനസിലായില്ല. "അതോ മോളേ ഇപ്പോഴെല്ലാവർക്കും ഒരു പനിയല്ലേ, അതു വന്നാൽ ആർക്കും ആരേയും കാണാനും മിണ്ടാനും പറ്റില്ല." "അതിന് അച്ഛന് പനിയില്ലല്ലോ .." "ശരിയാ പക്ഷേ അവർ ദൂരെ നിന്നും വരുന്നതു കൊണ്ട് കാണാൻ പറ്റില്ല. അവർ പറയുന്ന സ്ഥലത്ത് താമസിക്കണം. കുറച്ചു ദിവസം കഴിഞ്ഞ് വീട്ടിൽ വരും അപ്പോൾ നമുക്ക് കാണാം... പുതിയ പാവയും ഉടുപ്പും അപ്പോൾ കിട്ടും." അവൾ ആ ദിവസവും ഓർത്ത് ഇരിപ്പായി. അച്ഛൻ വരുന്നതും കാത്ത്.....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|