മഹാമാരി

പണത്തിനുമീതെ പറക്കുന്ന മാരി
ലോകങ്ങളാകെ നശിക്കുന്ന മാരി
ഇതിനായി സർവ്വം ഒത്തുചേർന്നൊരുമിച്ച്
തുണയായി നിൽക്കുന്ന ലോകം
വുഹാൻ നഗരത്തിൽ നിന്നുയർന്നേറ്റു
സർവ്വവും കീഴടക്കിയ മഹാമാരി
ഇതിന് നാമെന്തു പേരു നൽകും
ജനങ്ങളാൽ നശിച്ചുപോയ ആ പ്രകൃതിയുടെ
പുഞ്ചിരി നാം ഇന്നു കണ്ടു
ലോക്ഡൗൺ വന്നു ജനങ്ങൾ വിറച്ചു
ഭയമോടെ കാത്തിരുന്നു ഇത് പ്രകൃതിക്ക്
ശാന്തസമാധാനത്തിന്റെ കാറ്റുവീശി
കിളികളുടെ പുഴകളുടെ മലകളുടെ
പുഞ്ചിരിയുമിന്നുനാം കണ്ടു തുടങ്ങി
വ്യക്തി ശുചിത്വം പരിസരശുചിത്വം
മാരിയെ നമുക്കറ്റിയിടാം
കൊറോണ എന്ന മഹാമാരിയെ.

ഗിരിധർ
6 സി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത