മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/നീതുവിന് പറ്റിയ അബദ്ധം
നീതുവിന് പറ്റിയ അബദ്ധം
മഞ്ചാടിപ്പുരം എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലെ ബാലന്റെയും യശോദയുടെയും മകളാണ് നീതു. മുഷിഞ്ഞ വസ്ത്രവും, ചീകാത്ത ചകിരി പോലെയുള്ള മുടിയും, മണ്ണ് നിറഞ്ഞ കാലിലെയും, കയ്യിലെയും നഖവും ഇതൊക്കെ കാരണം നീതുവിനെ ആരും കളിക്കാൻ ഒപ്പം കൂട്ടില്ലായിരുന്നു. എന്തിനു പറയുന്നു സ്വന്തം അച്ഛനായ ബാലന് പോലും നീതു അടുത്തു പോകുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. സഹോദരിമാരും സഹോദരന്മാരും നീതുവിനെ എന്നും കളിയാക്കും.ബാലനും ഭാര്യയും നല്ല ശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, നീതുവിനാകട്ടെ വൃത്തിയൊട്ടുമില്ല. അവളോട് അച്ഛനും അമ്മയും എന്നും പറയും "നീതു വൃത്തിയില്ലാത്ത കുട്ടികൾ ചീത്ത കുട്ടികളാണ്. അവരെ ആർക്കും ഇഷ്ടമാവില്ല".അപ്പോഴൊ ക്കെ നീതു പറയും. "എന്നെ ഇഷ്ടമില്ലാത്തവരെ എനിക്കും ഇഷ്ടമല്ല". ബാലനും ഭാര്യയ്ക്കും ഇതുവരെ വലിയ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ബാലന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ട് പട്ടണത്തിൽ പോയി ചികിത്സയ്ക്കൊന്നും കഴിയില്ല. ആ തുച്ഛമായ വേതനം കൊണ്ട് വലിയ ആർഭാടമൊന്നുമില്ലാതെ ജീവിക്കുകയാണ് ബാലനും കുടുംബവും. എന്നാൽ നീതു വന്നതിനു ശേഷം കുടുംബം പലപ്പോഴും പട്ടിണിയിലായിരുന്നു. കാരണം, നീതുവിന്റെ വൃത്തിയില്ലായ്മ കൊണ്ട് നീതുവിന് അസുഖങ്ങൾ കൂടുകയായിരുന്നു. ചില ഒറ്റമൂലികൾ കൊണ്ടൊന്നും അസുഖം മാറിയില്ല. അതിനാൽ പട്ടണത്തിലെ ചികിത്സ തന്നെ വേണ്ടി വന്നു. അങ്ങനെ ബാലന് ലഭിക്കുന്ന വേതനം കൊണ്ട് കുടുംബം നടത്തികൊണ്ടുപോവാൻ ബാലൻ ഒരുപാട് കഷ്ടപ്പെട്ടു . പിന്നീട് പട്ടിണി സഹിക്കാൻ കഴിയാതെ വന്നപ്പോൾ ബാലൻ കണ്ടവരുടെയൊക്കെ കയ്യിൽ നിന്നും പണം കടം വാങ്ങിക്കാൻ തുടങ്ങി.അങ്ങനെ കടക്കാർ നിത്യേന ബാലനെ ജോലിസ്ഥലത്തു പോയി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ ബാലൻ സങ്കടവും അപമാനവും സഹിക്കവയ്യാതെ അവശനായിട്ടാണ് ആ ദിവസം വീട്ടിലേക്കു വന്നത് അപ്പോൾ കണ്ട കാഴ്ച നീതുവിന്റെ അച്ഛനെ വല്ലാതെ കോപിതനാക്കി.നീതു ചളിയിൽ കളിച്ചു കയ്യും മുഖവും ഒന്നും കഴുകാതെ ആ കൈ കൊണ്ട് അച്ഛന്റെ വെളുത്ത വസ്ത്രം വൃത്തികേടാക്കുന്നു. ബാലന് ദേഷ്യം വന്നു. കൃഷി ആവശ്യത്തിന് ടൗണിൽ പോകുമ്പോൾ ഇടുന്ന വെള്ള വസ്ത്രമാണ്. താൻ ഗ്രാമത്തിൽ നിന്നും ധരിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ചു പട്ടണത്തിൽ പോകുന്നതുകണ്ടു ദുഃഖിതനായ തന്റെ സുഹൃത്ത് തനിക്കു സമ്മാനിച്ചതാണ് ആ വെള്ള വസ്ത്രം. ദേഷ്യം സഹിക്കാൻ വയ്യാതെ ബാലൻ നീതുവിനെ ഒരുപാടു തല്ലുകയും വഴക്ക് പറയുകയും ചെയ്തു. എന്നിട്ട് അച്ഛൻ പറഞ്ഞു "നിന്നെ പോലെ വൃത്തിയില്ലാത്ത ഒന്ന് ഈ ലോകത്തു എവിടെയുമുണ്ടാവില്ല നീ കാരണം ഇന്ന് എനിക്ക് പുറത്തിറങ്ങി നടക്കാൻ പോലും വയ്യ". അച്ഛന്റെ ചില വാക്കുകൾ നീതുവിനെ വല്ലാതെ സങ്കടപ്പെടുത്തി. എങ്കിലും അച്ഛനോടുള്ള വാശിയിൽ നീതു തന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തിയില്ല. അവൾ വീണ്ടും അവളുടെ പഴയ സ്വഭാവം തുടർന്ന്. അവൾ വീണ്ടും വീണ്ടും തന്റെ ദുശ്ശീലം തുടർന്നുകൊണ്ടേയിരുന്നു. അപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു" വൃത്തിഇല്ലാത്ത കുട്ടികളെ പുറത്ത് കൊണ്ട് നിർത്തണം അവരെ ഉമ്മാക്കി പിടിക്കും". പണ്ട് തന്റെ മുത്തശ്ശി പറഞ്ഞിട്ട് ഉമ്മാക്കിയെ കുറിച്ച് നീതു ഒരുപാട് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിലും കുരുത്തക്കേട് കളിച്ചാലും ഉമ്മാക്കി കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുപോകും എന്ന് നീതു വിനോട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. അച്ഛൻ പറയുന്നത് കേട്ട് നീതു അമ്മയോട് പോയി ചോദിച്ചു. " അമ്മേ അച്ഛൻ എന്നെ പുറത്തു കൊണ്ടുപോയി നിർത്തി ഉമ്മയെ കൊണ്ട് പിടിപ്പിക്കുമോ".? അപ്പോൾ അമ്മ പറഞ്ഞു. " വൃത്തിയില്ലാത്ത കുട്ടികളെ ഉമ്മാക്കി പിടിക്കും മോളേ". ഇതുകേട്ട് അച്ഛൻ ഗുരുവിനെഇതുകേട്ട് അച്ഛൻ നീതുവിനെ പേടിപ്പിക്കാൻ ആയി അന്നു രാത്രി അവളെ വീടിനു പുറത്താക്കി വാതിലടച്ചു. അവൾ ഉമ്മാക്കി യെ പേടിച്ച് പിന്നീട് ശുചിത്വത്തോടെ നടക്കും എന്ന് അച്ഛൻ പ്രതീക്ഷിച്ചു. കുറച്ചു കഴിഞ്ഞ് അച്ഛൻ വാതിൽ തുറന്നു നോക്കി. നീതുവിനെ കാണാനില്ല. അച്ഛനും അമ്മയും വീടിന് മുക്കും മൂലയും തിരഞ്ഞു. അവളെ കണ്ടില്ല. അടുത്ത വീട്ടിൽ ഒക്കെ അന്വേഷിച്ചു. അപ്പോൾ അയലത്തെ വീട്ടിലെ ചേച്ചി പറഞ്ഞു. " നീതു വീടിനു പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടതാണ് ഞാൻ കരുതി ബാലനും കൂടെ ഉണ്ടാവും എന്ന്" അയലത്തെ ചേച്ചിയുടെ വർത്തമാനം കേട്ട് അച്ഛനുമമ്മയും ഒരുപാട് പേടിച്ചു. ( ഈ സമയത്ത് നീതു ). ഈ സമയം നീതു ഒരുപാട് നടന്നു പട്ടണത്തിൽ എത്തിയിരുന്നു. പട്ടണത്തിലെ കാഴ്ചകൾ അവളെ ഒരുപാട് അത്ഭുതപ്പെടുത്തി. അവിടുത്തെ കാഴ്ചകളിലെ കൗതുകം അവൾ ആസ്വദിച്ചു കൊണ്ട് മുന്നോട്ടു നടന്നു. മുന്നിലത്തെ കാഴ്ച അവളെ അത്ഭുതപ്പെടുത്തി. വലിയ വലിയ കെട്ടിടങ്ങളിൽ ഒന്നും ആരെയും കാണാനില്ല ഒരുപാട് പോലീസുകാർ ചേർന്ന് വാഹനങ്ങൾ പിടിച്ചു വച്ചിരിക്കുന്നു. പോലീസുകാരെ പണ്ടേ നീതുവിനു പേടിയാണ്. അവൾ അവിടെ സ്തംഭിച്ചു നിന്നു പോയി. അപ്പോൾ അടുത്തുള്ള പോലീസുകാരൻ അവളെ കണ്ടു. നീതു വിന്റെ മുഷിഞ്ഞ വസ്ത്രധാരണ കണ്ടു അയാൾ അവളെ തന്റെ കൂടെയുള്ള പോലീസുകാർ എന്റെ അടുത്തേക്ക് കൊണ്ട് പോയി. അവളുടെ ഹൃദയം നന്നായിട്ട് ഇടിക്കുന്നുണ്ടായിരുന്നു. അവൾക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അവൾ അവരോട് ഭക്ഷണം ചോദിച്ചു. അവർ നീതുവിനെ ഭക്ഷണം വാങ്ങിച്ചു കൊടുത്തു. എന്നിട്ട് നീതു എങ്ങനെ ഇവിടെ എത്തി എന്നൊക്കെ അന്വേഷിച്ചു. അവൾ കാര്യങ്ങൾ പറഞ്ഞു. കൊറോണ എന്ന മാരകമായ അസുഖം പിടി പെട്ടതിനെ തുടർന്ന് ലോക്ക്ഡൌൺ ആണെന്നും ആരും പുറത്തിറങ്ങി നടക്കരുതെന്നും അയാൾ നീതുവിനോട് പറഞ്ഞു. അപ്പോൾ അവൾക്ക് നല്ല പനി ഉണ്ടായിരുന്നു. തുടർന്ന് ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ പോലീസുകാർ അവളെ ആശുപത്രിയിൽ എത്തിച്ചു. അവൾക്ക് കൊറോണ ആണെന്ന് സ്ഥിരീകരിച്ചു. അസുഖത്തെ കുറിച്ച് യാതൊന്നും അറിയാത്ത അവളെ ഡോക്ടർ അസുഖത്തിന്റെ കാര്യഗൗരവം അറിയിച്ചു. അവൾ അച്ഛനെയും അമ്മയെയും കാണണം എന്ന് ശാഠ്യം പിടിച്ചു. പക്ഷേ ആരും അതിന് അനുവദിച്ചില്ല. രോഗപ്രതിരോധശക്തി കുറവായതിനാലാണ് നീതുവിന് പെട്ടെന്ന് അസുഖം പിടിച്ചതെന്ന് ഡോക്ടർ പറഞ്ഞു. വൃത്തിയുടെ കാര്യം പറഞ്ഞ് അച്ഛനോട് വള കിട്ടിയില്ലെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് കരുതി നീതുവിന് സങ്കടമായി.ശുചിത്വത്തിന്റെ പേരിൽ നീതു ഒരുപാട് അനുഭവിച്ചു. ശുചിത്വമില്ലാത്ത നീതുവിന്റെയും ശുചിത്വം കൂടിയ നീ നിന്റെ അച്ഛന്റെയും കഥ കേട്ടില്ലേ... കൂട്ടുകാരെ നമ്മൾ ശുചിത്വം പാലിക്കുക. നമ്മുടെ ആരോഗ്യം സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |