ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്

എൻസിസി ദിനാചരണം

സ്കൂളിലെ എൻ സി സി കേഡറ്റുകൾ, എൻ സി സി ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികൾക്ക് ഭക്ഷണം ഒരുക്കി. ഓരോ എൻ സി സി കേഡറ്റും അവർ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണം സ്ക്കൂളിലെത്തിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിയത് ഒരു വേറിട്ട പരിപാടിയായി.സ്കൂൾ എൻ സി സി ഓഫീസർ സതിഷ് എച്ച് പരിപാടിക്ക് നേതൃത്വം നല്കി