അതിരുകളില്ലാത്ത ഭൂമിയിൽ ;
പലതരം അതിരുകൾ നിർമ്മിച്ചു മാനവർ നാം
ഭൂമിയും ,പ്രകൃതിയും, ആകാശവും
സ്വന്തമാക്കാൻ ശ്രമിച്ചു മാനവർ നാം………….
ഇന്നിവിടെ ഒരു സൂക്ഷ്മ ജീവിയുടെ
മുൻപിൽ പകച്ചുനില്ക്കുന്ന സമയങ്ങളിൽ
പ്രകൃതിതൻ ഈണമാം -
കാറ്റിലൂടെ ഒരു പരിഹാസ വാക്യം ശ്രവിക്കുന്നു ഞാൻ
ഹേ മനുഷ്യാ….! നീ ഈ ലോകത്തിൽ
ഏറ്റവും ശക്തനായ ജിവിയല്ലെ?
എന്തുപറ്റി നിന്നെ ശക്തനായി-
മാറ്റിയ അണുവായുദ്ധങ്ങൾ ഇന്നെവിടെ?
നി സ്വയം 'ഞാനാണ് ' ലോകത്തിൽ
ഏറ്റവും ശക്തനെന്നെഴുതിയ ചരിത്രമെവിടെ?
മാനവാ നീ ഈ വിഹായസിന് -
മുൻപിൽ വെറുമൊരു മൺതരി മാത്രമാണ്…..
നോക്കു മാനവാ നീ വന്ന വഴികളിൽ
നിന്റെയീ സ്വാർഥ കൈയ്യേറ്റങ്ങളിൽ
എത്രയോ ജീവനുകൾ നീ….