ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

ശുചിത്വവും ആരോഗ്യവും

വീടും പറമ്പും ശുചിയായ് കിടക്കണം -
വീട്ടുകാർ ആരോഗ്യമുള്ളോരായ്മാറണം.
മാലിന്യം വഴിയിലെ റിയാതിരിക്കണം -
കൂട്ടരെ നാമൊന്നായ് മുന്നോട് നീങ്ങണം....

പൊട്ടിയ പാത്രങ്ങൾ ടയറുകൾ ചിരട്ടകൾ -
കെട്ടിക്കിടക്കുന്ന ജലത്തിന്നു റവിടം.
കൊതുകൾ മുട്ടയിട്ട് പെരുകുന്നത് -
തടയാനായ് കൂട്ടരെ ഒത്തുചേർന്നെത്തിടാം.....

പെരുവഴി നമ്മുടെ താണന്ന് ഓർക്കണം
മാലിന്യം തള്ളുന്ന ശീലങ്ങൾ മാറ്റണം.
പുഴകളും മലകളും തണ്ണീർത്തടങ്ങളും -
നാടിന്റെ ജീവവായു വെന്നതോർക്കണം...

പരിസരശുചിത്വം നയമാക്കി മാറ്റണം -
പകർച്ചവ്യാധികളെ പമ്പ കടത്തണം.
കൂട്ടരെ നമുക്കൊന്നായ് മുന്നോട് നീങ്ങിടാം -
നമ്മുടെ നാടിന്റെ ആരോഗ്യം കാത്തിടാം.....
 

അന്ന ബെന്നി
4E ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത