വ്യാധി ആധിയായ് മാറുന്നു നെഞ്ചകം വെന്തുരുകുന്നു ഒഴുക്കു നിലച്ച പുഴപോലെ, ആളിടം മാറിടുന്നു. ചിന്തയിൽ വന്നനേകം മാനുഷർ ചെയ്തു കൂട്ടിയ ചെയ്തികൾ കാലം കണക്കു തീർക്കുന്നുവോ മാറാ വ്യാധികൾ തന്നുകൊണ്ട് നിശബ്ദമാക്കിയ ഈ ദിനങ്ങളിൽ കൊരുത്തു തീർത്തു പുതുചിന്തകൾ സംരക്ഷിക്കണം പ്രകൃതിയെ നാളെയുടെ നന്മക്കായി....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത