ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞിക്കിളിയും

അമ്മക്കിളിയും കുഞ്ഞിക്കിളിയും

ഒരിടത്ത് ഒരു മരത്തിൽ അമ്മക്കിളിയും കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു.ഒരു ദിവസം അമ്മക്കിളി തീററ തേടി പുറപ്പെട്ടു. അമ്മക്കിളി കുഞ്ഞിക്കിളിയോട് പറഞ്ഞു മോളെ നീ എങ്ങും പോകരുത്. ശരി അമ്മേ കുഞ്ഞിക്കിളി പറഞ്ഞു.അമ്മ പോയതോടെ കുഞ്ഞിക്കിളിക്ക് പുറത്തെ കാഴ്ചകൾ കാണാൻ കൊതിയായി. അവൾ പതിയെ പുറത്തിറങ്ങി ഒരു മരക്കൊമ്പിലിരുന്നു.കാഴ്ചകൾ കണ്ടു രസിച്ചു. പെട്ടെന്ന് ഒരു മഴ പെയ്തു. അവൾ നനഞ്ഞു കുതിർന്നു. അവൾക്കു തന്റെ ചിറകുകൾ വിടർത്തി പറക്കാനായില്ല.അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എന്നോർത്ത് കുഞ്ഞിക്കിളി കരഞ്ഞു. തീററയുമായി മടങ്ങി വന്ന അമ്മക്കിളി നനഞ്ഞിരിക്കുന്ന കുഞ്ഞിക്കിളിയെ കണ്ടു.അവൾ കരച്ചിലടക്കിയില്ല.സാരമില്ലെന്ന് പറഞ്ഞു അമ്മ ആശ്വസിപ്പിച്ചു കുഞ്ഞിക്കിളിയെ കൂട്ടിലെത്തിച്ചു.അവൾ അമ്മയോട് പറഞ്ഞു ഞാനിനി ഒരിക്കലും അമ്മയെ അനുസരിക്കാതിരിക്കില്ല.കൂട്ടുകാരേ മുതിർന്നവർ പറയുന്നത് അനുസരിച്ചാൽ ആപത്തുണ്ടാകില്ല.

ആരാധ്യ സിംജിത്ത്.
1 A ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ