ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ആരോഗ്യം
ഉണ്ണിക്കുട്ടന്റെ ആരോഗ്യം
ഒരിടത്തു ഉണ്ണിക്കുട്ടൻ എന്നു പറയുന്ന ഒരു കുട്ടി ഉണ്ടായിരുന്നു.മഹാവികൃതി ആയിരുന്നു അവൻ . അവനു കൈയും കാലും ഒന്നും കഴുകുന്ന സ്വഭാവം ഉണ്ടായിരുന്നില്ല.സ്കൂളിൽ നിന്നും വന്നാൽ കുളിക്കാതെ നേരെ കഴിക്കാൻ പോകും. അങ്ങനെ ഒരു ദിവസം ഉണ്ണിക്കുട്ടനു വയറു വേദന വന്നു .അവനെ ആശുപത്രിയിൽ എത്തിച്ചു.ഡോക്ടർ അവനെ പരിശോധിച്ച ശേഷം അമ്മയെ വിളിപ്പിച്ചു എന്നിട്ടു പറഞ്ഞു "അവനു പ്രത്യേകിച്ചു അസുഖം ഒന്നുമില്ല. പക്ഷെ അവന്റെ നഖത്തിനിടയിൽ ഇരിക്കുന്ന അഴുക്കു അവൻ ആഹാരം കഴിക്കുമ്പോൾ വയറിനകത്തേക്കു പോകുന്നു.ഇതാണ് വയറു വേദനയുടെ കാരണം”. അമ്മ പറഞ്ഞു "അവൻ പറഞ്ഞാൽ അനുസരിക്കില്ല”.ഡോക്ടർ പറഞ്ഞു "അവൻെറ ടുത്തു ഞാൻ സംസാരിക്കാം" .ഉണ്ണിക്കുട്ടനോട് ഡോക്ടർ പറഞ്ഞു "നീ ഇന്ന് തന്നെ പോയി നഖം വെട്ടി വൃത്തിയക്കണം".അവൻ കേട്ടതായിഭാവിച്ചില്ല. നിനക്കു ഇപ്പോൾ തന്നെ ഇഞ്ചക്ഷൻ തരുമെന്ന് ഇതു കണ്ടയുടൻ ഡോക്ടർ പറഞ്ഞു. . ഇഞ്ചക്ഷൻ ഉണ്ണിക്കുട്ടനു പേടിയാണ്. ഉടനെ അവൻ ഞാൻ ഇന്ന് തന്നെ പോയി നഖം വെട്ടാംഎന്ന് പറഞ്ഞു. അങ്ങനെ വീട്ടിൽ ചെന്ന് നഖം വെട്ടി വൃത്തിയായി .അങ്ങനെ അവൻ പതിയെ നല്ലകുട്ടിയായി മാറാൻ തുടങ്ങി.അങ്ങനെ അവനൊരു മാതൃകയായ കുട്ടിയായി വളർന്നു.
|