പാലിക്കാം ശുചിത്വമെപ്പോഴും
പാലിക്കാം കുഞ്ഞുങ്ങൾ നമ്മളും
വ്യക്തി പരിസര ശുചിത്വങ്ങളാൽ
അകറ്റി നിർത്താം രോഗങ്ങളെ
മുറിക്കാം കൂർത്ത നഖങ്ങളെ
ധരിക്കാം വെടിപ്പുള്ള വസ്ത്രങ്ങൾ
കുളിക്കാം ദേഹശുദ്ധിവരുത്തീടാം
ശുചിയാക്കാം ദന്തങ്ങൾ നിത്യവും
അകറ്റാം അകറ്റാം രോഗങ്ങൾ
ശുചിത്വമെന്ന മാർഗത്താൽ
പാലിക്കാം ശുചിത്വമെപ്പോഴും
ശീലിക്കാം നമുക്കത് നിത്യവും