പരിസ്ഥിതി

ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. ലോക ജനതയ്ക്ക് പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു വ്യാപകബോധവത്കരണം നടത്താനും വിവിധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുവാനുമായാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഇന്ന് നമുക്ക് കാണുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ വിലയിരുത്തി നോക്കാം. നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക്കിന്റെ അശാസ്ത്രീയ സംസ്കരണം നമ്മുടെ മണ്ണ്, വായു ജലം എന്നിവയെ മലിനപ്പെടുത്തുന്നു. രാസവസ്തുക്കളുടെ അമിത ഉപയോഗവും ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യവുമെല്ലാം നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നു. കുടിവെള്ളം മലിനമാക്കുന്നു. അമിതമായ മൽസ്യബന്ധനവും കടലിലേക്കു മാലിന്യം നിക്ഷേപിക്കുന്നതുംനമ്മുടെ മൽസ്യസമ്പത്തു ഗണ്യമായി കുറയ്ക്കുന്നു. ജനപ്പെരുപ്പത്തിന്റെയും വ്യാവസായിക വളർച്ചയുടെയും ഫലമായി കാടുകൾ നശിക്കുകയാണ്. മരങ്ങൾ നശിക്കുമ്പോൾ നമ്മുടെ നിലനിൽപ് തന്നെ ചോദ്യംചെയ്യപ്പെടുന്നു. ജീവജലം മലിനമാക്കുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. നമ്മുടെ പരിസ്ഥിതിയെ നമുക്ക് ഒത്തൊരുമിച്ചു സംരക്ഷിക്കാം

വിനായക്. കെ
5 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം