അങ്ങ് ചൈനയിൽ ഉയർന്ന മഹാാരി
നമ്മുക്ക് ദൈവം തന്ന പരീക്ഷണം
ഇതാ ഇന്ന് എൻ മാതൃരാജ്യത്തിലും...
അടച്ചിടുന്നു ആരാധാനായലങ്ങളും
വിദ്യാലയങ്ങളും....
ഉടനേ വരുന്നു ലോക് ഡൌണും
ആളനക്കമില്ലാ അങ്ങാടികളും...
ആഘോഷങ്ങളില്ലാ ആരവങ്ങളില്ലാ
ആർഭാടങ്ങളുമില്ല...
ഇടക്കിടെ വരുന്ന ഹർത്താലിനേയും
കാണുന്നില്ല....
കളികളില്ലാ ചിരികളില്ലാ
നാട്ടിൻ പുറങ്ങൾ
ഒതുങ്ങിടുന്നു എല്ലാരും
വിടിനുള്ളിൽ
എന്നിട്ടും വ്യാതി പടരുന്നു
മരണം കുതിക്കുന്നു
ആതുരാലയങ്ങൾ നിറഞ്ഞു കവിയുന്നു
ദൈവത്തിൻ മാലാഖമാർ
ഉറക്കമില്ലാതെ ഓടിനടക്കുന്നു
വികസിത രാജ്യങ്ങൾ പോലും
ഈ വൈറസിൻ മുന്നിൽ മുട്ടുമടക്കുന്നു
ആർക്കുമാർക്കും സാധ്യമല്ലാ
കൊറോണയെ തുടച്ചു മാറ്റാൻ
ലോകം മുഴുക്കെ കാർന്നുതിന്നിടുന്നു
മഹാമാരി.....