ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ വ്യക്തി ശുചിത്യം
വ്യക്തി ശുചിത്യം
അസുഖങ്ങളിൽനിന്നു മുക്തിനേടാനുള്ള പ്രധാന ഘടകമാണ് വ്യക്തി ശുചിത്യം ആരോഗ്യത്തിന്റെ മുഖ്യമായൊരു ഘടകമാണ് ശാരീരികമായ ആരോഗ്യം. ചർമ്മം, കണ്ണുകൾ, തലമുടി, ചെവി, പല്ല്, കൈകൾ, പാദങ്ങൾ എന്നീ വിവിധ ഭാഗങ്ങളുടെ പരിചരണവും വിശ്രമവും ഉറക്കവും വ്യായാമവും വിനോദവും ശാരീരിക ആരോഗ്യത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണു ചർമ്മം. സ്പർശനം, ചൂട്, തണുപ്പ്, വേദനാ, മർദ്ദം എന്നിവയെല്ലാം അനുഭവിച്ചറിയുന്നതു ചർമ്മമാണ്. ദിവസേനയുള്ള കുളി ചർമ്മത്തിലെ രോഗാണുബാധയെയും മറ്റും തടയുന്നു. നാം എപ്പോഴും കഴിക്കുന്ന ആഹാരം ചർമ്മാരോഗ്യം പരിപോശിപ്പിക്കുന്നു. അതുപോലെതന്നെ എല്ലാ ദിവസവും രാവിലെ ആഹാരത്തിനുമുമ്പും വൈകുന്നേരം ആഹാരത്തിനുശേഷവും പൽപ്പൊടിയോ പേസ്റ്റോ ഉപയോഗിച്ചു ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. മൂന്നാമതായി പാദരക്ഷകൾ എല്ലായിപ്പോഴും ഉപോയോഗിക്കുക. വളരെ മുറുകിയ പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുക. നഗ്നപാദരായി നടക്കാതിരിക്കുക. പാദങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വ്യത്യസ്ഥങ്ങളായ വസ്തുക്കളുമായി ബന്ധപ്പെടുന്നതുകൊണ്ടു കൈകളിലും നഖങ്ങളിലും മാലിന്യങ്ങളും രോഗാണുക്കളും ധാരാളമായി പറ്റാനിടയുണ്ട്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യമായി വെട്ടുകയും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇന്ന് രോഗാണുക്കളും മറ്റും പടരുന്നതിന് കാരണം മനുഷ്യരുടെ ഇശുചിത്യം ല്ലായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ ശുചിത്യം 'പാലിക്കൂ ലോകത്തെ രോഗവിമുക്‌തമാക്കു '.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |