ഭൂമിതൻ ബുദ്ധിമാനായൊരു
മനുജൻ ചിന്തയിൽ ആണ്ടൊരു കാലമിത്
അറിവിലും കേമൻ മികവിലും കേമൻ
അറിയാത്തതൊന്നും ഇല്ലതന്നെ
നിർമ്മിക്കും ആയുധം യുദ്ധത്തിനായി
നിർമ്മിച്ചു മിസൈലുകൾ പലവിധം
കണ്ടെത്തി ഗ്രഹങ്ങളും ശാസ്ത്രങ്ങളും
കണ്ടെത്തി പലവിധ മരുന്നുകളും
ശസ്ത്രവും ശസ്ത്രവും തോറ്റുപോയി
വിധിയുടെ കൈയ്യിലെ പാവയായി
ചെയ്യുവാനൊന്നും ഇല്ലാതെയായി
നിൽക്കുന്നു പകച്ചങ്ങു ദുർവിധിയിൽ
ലോകമെല്ലാം തന്നെ ഒത്തൊരുമിച്ച്
വർത്തിക്കുന്നു ജനം ശ്രദ്ധിക്കുന്നു
ശുദ്ധിയും ശുദ്ധവും പാലിക്കണം
അകലം പാലിച്ച് അകലെ നിന്നീടണം
ദൂരെയകന്നിടും കൊറോണയും