ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കൊറോണയിൽ കരുതലോടെ:
കൊറോണയിൽ കരുതലോടെ:
എന്റെ 9ആം ക്ലാസ്സിലെ അവധികളും വാർഷിക പരീക്ഷയിലെ രണ്ടു പരീക്ഷകളും നഷ്ടമായിരിക്കുകയാണ്. അതിന് കാരണം ഒരു മഹാമാരിയാണ്. ആ മഹാമാരിയുടെ പേരാണ് കൊറോണ എന്ന ഓമനപ്പേരുള്ള കോവിഡ് 19.ഈ രോഗം കാരണം വീടിന് പുറത്തേക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്. നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഒരു വശം ദുഖമാണ്. മറുവശം ഞാൻ സന്തോഷവതിയുമാണ്. എന്തെന്നാൽ ഇപ്പോഴാണ് ഞാനെന്റെ മാതാപിതാക്കളോട് കൂടുതൽ സംസാരിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്യുന്നു. അതേപോലെ ഈ സാഹചര്യത്തിൽ ആണ് കൂടുതൽ ദേശിയ അന്തർദേശിയ വാർത്തകൾ കാണാൻ സാധിച്ചത്. മറ്റൊരു പ്രധാന സംഗതി വ്യക്തി ശുചീകരണത്തെ പറ്റി എന്നെ കൂടുതൽ ബോധവൽക്കരിച്ചത് നമ്മുടെ ആരോഗ്യ പ്രവർത്തകരും ബഹുമാനപെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശ്രി ഷൈലജ ടീച്ചരും ആണ്. അതിന് അവരോട് നന്ദി പറയുന്നു. ഇങ്ങനെയാണെങ്കിലും ചില ആളുകൾ ഇതിനു എതിരായി പ്രവർത്തിച്ചു നാടിന്റെ വെല്ലുവിളിയായി കഴിയുന്നു. ഭയമില്ലാതെ ജാഗ്രതയോടെ വീട്ടിൽ തന്നെ കഴിയണമെന്ന് പറയുന്നത് എല്ലാം തള്ളിക്കളഞ്ഞു പുറത്തിറങ്ങി നടക്കുന്നത് വാർത്തയിൽ കാണുമ്പോൾ എനിക്ക് സങ്കടവും ദേഷ്യവും വെറുപ്പുമാണ് ഇവരെക്കുറിച്ചോര്ത്തു. ശാസ്ത്രലോകത്തിന് തന്നെ തലവേദനയായി മാറുകയാണ് കോവിഡ് 19.ദിവസം തോറും രോഗികളുടെ എണ്ണം കൂടിവരികയും ഇതിനു പ്രതിവിധിയായി മരുന്ന് കണ്ടുപിടിച്ചിട്ടില്ലായെന്നുള്ളതും വേദനാജനകമാണ്. വ്യക്തി ശുചിത്വത്തെകാൽ പ്രധാനം വിവര ശുചിത്വമാണ്. ഫോണിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും വ്യാജ വാർത്തകൾ പടരുന്നത് ഭൂരിഭാഗം മനുഷ്യന്റെ വിവേക ബുദ്ധി നഷ്ടമാകാൻ കാരണമാകുന്നു. ഇതിനെ ഒരു പരിധി വരെ നിയന്തരികാൻ രാഷ്ട്രീയ നേതാക്കൾക്കും സമുദായ നെതകൾക്കും കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. മതപരമായ ഓരോ സമ്മേളനങ്ങൾ എന്ന് പറഞ്ഞു നൂറോളം ആളുകൾ ഒ ത്തുകൂടുകയും ജന്മദിന ആഘോഷം എന്ന് പറഞ്ഞു രാഷ്ട്രീയ നേതാക്കൾ ഇരുനൂറോളം ആളുകളെ വിളിച്ചു കൂട്ടം കൂടി ആഘോഷിക്കുകയും ചെയ്യന്നത് കാണുമ്പോൾ സാധാരണകാറായ ജനങ്ങൾ എന്തു ജാഗ്രത കാണിച്ചിട്ടും എന്തു പ്രയോജനം? ലോകം മുഴുവൻ ദിനം പ്രതി എത്രയോ ജനങ്ങൾ മരണപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം വ്യക്തിശുചിത്വമാണ്. മാസ്ക് ധരിക്കുകയും കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുകയും ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നത് അനുസരിച്ചു തന്നെ നാമെല്ലാം ജീവിക്കണം. ഞാനും എന്റെ കുടുംബവും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. അതിന് എനിക്ക് സന്തോഷവും അഭിമാനവും മാത്രമേയുള്ളു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |