ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഹായ് എന്നെ നിങ്ങൾക്ക് അറിയുമോ? ചിലർക്ക് അറിയാമായിരിക്കും!ഞാൻ കൊറോണ.ഞാൻ എന്റെ കൊച്ചു കഥ പറയാം. ചൈനയിലാണ് എന്റെ ജനനം. എന്നെ ആർക്കും കാണാൻ കാണാൻ കഴിയില്ല അത്ര കുഞ്ഞാണ്. ചൈനയുടെ ഉത്പന്നങ്ങൾ എല്ലാം പെട്ടന്ന് നശിക്കും എന്ന് അമ്മമാർ പറയാറില്ലേ? എന്നാൽ ഞാൻ അങ്ങനെയൊന്നും നശിക്കില്ല. മൃഗങ്ങളിലും പക്ഷികളിലുമാണ് എന്റെ വാസം. എന്നാൽ ഒരിക്കൽ മൃഗത്തിന്റെ ഉള്ളിൽ വസിക്കുമ്പോൾ ഒരു ചൈനക്കാരൻ എന്നെയും കൂട്ടി മൃഗത്തിനെ കഴിച്ചു. അങ്ങനെ ഞാൻ മനുഷ്യരിൽ എത്തി. ഞാൻ കാരണം കടുത്ത ചുമ, തുമ്മൽ, ശ്വാസ തടസ്സം നേരിട്ട ആ മനുഷ്യൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഞാൻ അദ്ദേഹത്തെ ചികിതസിച്ച ഡോക്ടറുടെ കൈകളിലേക്ക് കയറി.
|