കുഞ്ഞിത്തവള തേടുന്നു
വയലുകളെവിടെ ചങ്ങാതി
പാടവരമ്പുകളെങ്ങു പോയി
ചൊല്ലുക ചൊല്ലുക ചങ്ങാതി
താളും,തകരയും മാന്നടിഞ്ഞു
ഓണപ്പൂക്കളിൽ തുമ്പയില്ല
കേരളനാടിനെന്തു പറ്റി
കേരം തിങ്ങും നാടെവിടെ?
വികസനത്തിൻ പേരുപറഞ്ഞു
നമ്മുടെ നാട് മറഞ്ഞിടുന്നു
ഉണരുക ഉണരുക ചങ്ങാതി
പച്ചപുതപ്പു വിരിച്ചീടാൻ.