ശുചിത്വം

ശുചിത്വം എന്നതു യഥാർത്ഥത്തിൽ ഒരുവന്റെ ജീവിത ശൈലിയിലുപരിയായി അവന്റെ കർമബോധത്തിൽ അധിഷ്ടിതമായിരിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മീയവും ധാർമികവും മാനസികവും ശാരീരികവും ആയ വസ്തുതകളെ പരസ്പരം പൂരകങ്ങളാക്കി വന്നു പോകുന്നു.ഈ ഒരു ഘടനയാണ്‌ ഒരു വ്യക്തി എങ്ങനെ സമൂഹത്തിലും പിന്നെ അവന്റെ തന്നെ വ്യക്തിപരമായ സാഹചര്യങ്ങളിലും ജീവിക്കണമെന്നു തീരുമാനിക്കുന്നത്. ഈ രണ്ട് അവസ്ഥകളിലും വ്യക്തി ആത്മീയവും ധാർമികവും മാനസികവും ശാരീരികവും ആയശുചിത്വം പാലിക്കുകയാണെങ്കിൽ അവൻ സമൂഹത്തിൽ ഉന്നതനും എല്ലാത്തിനേയും അതിജീവിക്കുന്നവനുമായി മാറും . എന്നാൽ നേരെ മറിച്ചാണെങ്കിൽ സ്ഥിതി ഗുരുതരമാകും .ജീവിതം കെട്ട് പിണഞ്ഞ്‌ ഒരിക്കലും അഴിയാതെ തീർത്തും അമർഷം പൂണ്ടതായിത്തീരും . ഇതിന്റെ ഫലമായി ചിലപ്പോൾ അവനു കിട്ടുന്നത് സ്വസ്ഥതയില്ലാത്ത ജീവിതമാകാം , ഏകാന്തതയാകാം, ശാരീരികമായ,അസ്വ സ്ഥ തയാകാം ചിലപ്പോൾ മരണവുമാകാം .അതുകൊണ്ട് തന്നെ ആത്മീയവും, ധാർമികവും, മാനസികവും പിന്നെ ശാരീരികവുമായ ശുചിത്വം ഒരുവന്റെ സ്വകാര്യതയിലും അവൻ അധിവസിക്കുന്ന സമൂഹത്തിലും അനിവാര്യമാണ്. ഇവയാണ്‌ ശുചിത്വത്തിന്റെ നാലുമേഖലകൾ . ആത്മീയം ശുദ്ധിയുടെ മേഖലയിൽ പ്രധാനമായത് ആത്മീയ ശുചിത്വമാണ്.ഇതിനു രണ്ട് തലങ്ങളുണ്ട്. ഒന്ന് ആത്മീയഗ്രന്‌ഥങ്ങളിലൂടെ ലോകസത്യങ്ങറിഞ്ഞ് ശുചിത്വം പാലിക്കുക,രണ്ട് സത്യത്തിനു നിരക്കുന്ന ആത്മീയ കൃത്യങ്ങളിലൂടെയുള്ള ശുചിത്വം .ഇതിൽ ആദ്യത്തേത് പുസ്തകങ്ങളിലൂടെ വിദ്യ കരസ്ഥമാക്കുന്നതാണ്. ഇതിൽ മതഗ്രന്‌ഥങ്ങൾക്കു ഏറെ പ്രാധാന്യമുണ്ട്. ബൈബിൾ ,ഖുറാൻ ,ഭഗവത്ഗീത അങ്ങനെ മനുഷ്യനെ ആത്മീയമായി ശുദ്ധമാക്കാൻ ഇവ സഹായിക്കുന്നു. "ശരീരത്തിലെ അഴുക്കു മാറുവാനായി മനുഷ്യൻ ദിവസവും കുളിക്കുന്നു എന്നാൽ ഭഗവത് ഗീത എന്ന പുണ്യജലത്തി ഒരിക്കൽ മാത്രം കുളിച്ചാൽ അത് സംസാരത്തെ നശിപ്പിക്കുന്നു.”

അതായത് ആത്മീയ ഗ്രന്‌ഥങ്ങളുടെ പാരായണം നമ്മുടെ ജീവിത ത്തിലെ ദുശ്ചിന്തകളെയും ചപലതകളെയും കഴുകിക്കളയുന്നു. ഇതു വായനയിലടിസ്ഥാനമായി ലഭിക്കുന്ന ശുദ്ധിയാണ്. അതിനാലിതിനെ പ്രേരകശക്തിയെന്നു വിളിക്കാം .എന്നാൽ രണ്ടാമത്തേത് നമ്മുടെ കൃത്യങ്ങളിലധിഷ്ടിതമാണ്. സത്യത്തിനു നിരക്കുന്ന ആത്മീയ കൃത്യങ്ങളിലൂടെ നേടുന്നഒരു അനുഭൂതി അല്ലെങ്കിൽ ശുചിത്വമാണ്‌ അതുകൊണ്ടാണല്ലോ നബി ശുചിത്വത്തെ ഇങ്ങനെ കല്പ്പിച്ചത് "ശുചിത്വം സത്യ വിശ്വാസത്തിന്റെ പകുതിയാണ്".

ധാർമികം ശുചിത്വവും ധാർമികതയും തമ്മിൽ എന്തു ബന്ധമെന്നല്ലെ? .ശുചിത്വം എന്നൽ ശുദ്ധി. അതിനായി കഠിന പ്രവൃത്തികളൊന്നും വേണ്ട മറിച്ച് ധർമത്തിലധിഷ്ഠിതമായ ചെറിയ പ്രവൃത്തികൾ മതി. ലളിതമായി പറഞ്ഞാൽ ഒരുവൻ ധർമത്തിന്‌ നിരക്കുന്ന ഒന്നു ചെയ്താൽ അത് തീർച്ചയായും ലോക നന്മക്ക് ഉപകരിക്കും . ഈ പ്രവൃത്തി ഏത് നീചനേയും പുണ്യവാനക്കുമെന്നല്ല മറിച്ച് അവൻ തിന്മകൾ കുറച്ച് ശുദ്ധനാകാനുള്ള ശ്രമങ്ങൾ തുടങ്ങും എന്നുള്ളതാണ്. അതുകൊണ്ടു ധാർമികമായ ശുചിത്വം അതായത് ധർമം ചെയ്ത് ശുദ്ധനാകുക എന്നത് ശുദ്ധമായതിനും അശുദ്ധമായതിനും അതിർ വരമ്പ് കല്പിക്കും പോലെയാണ്. മാനസികം സത്യത്തിൽ മാനസികമായ ശുചിത്വമാണ്‌ ഒരുമനുഷ്യൻ എങ്ങനെയാകണമെന്നു തീരുമാനിക്കുന്നത് സമൂഹത്തിൽ ഈ സിദ്ധാന്തം വച്ചു ജീവിക്കുന്നവർ ഏറെയാണ്‌.ചിലപ്പോൾ മനസ്സിൽ അശുദ്ധവും , പ്രവൃത്തിയിൽ ശുദ്ധവുമാകാം - ഇത് അവർ ക്ക് ആനന്ദത്തോടൊപ്പം പിരിമുറുക്കവും നൽ കുന്നു.കാരണം മനസ്സിലിള്ളതും പ്രവൃത്തിയിലുള്ളതും സമാസമമാണ്.ശാരിരികമായ ശുചിത്വത്തിന്‌ എത്രമാത്രം പ്രാധാന്യമുണ്ടൊ അത്രയും തന്നെ പ്രാധാന്യം മാനസികമായ ശുചിത്വത്തിനും ഉണ്ട്.നമ്മുടെ ചിന്ത യുടെ ഉറവിടമായ മനസ്സാണ്‌ നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അതിന്റെ ഉള്ളറകൾ അശുദ്ധമായ ചിന്തകളുടെ നിക്ഷേപസ്ഥലമായാൽ നമ്മുടെ ജീവിതത്തിൽ താളം തെറ്റും . "യഥാ തേ മോഹമകലിലം ബുദ്ധിർ വൃതിതരിഷ്യതി തദാഗന്താസി നിർ വ്വേദം ശ്രോതവ്യസി ച" ഭഗവത് ഗീത മാനസിക അശുദ്ധി കുറ്റത്തിലേയ്ക്ക് നയിക്കാം അതുകൊണ്ട് മനസ്സിനെ അശുദ്ധപരമായ ഒന്നുകൊണ്ടുപോലും നിറക്കാൻ പാടില്ല. അങ്ങനെ ചെയ്യാത്തിടത്തോളം നാം മാനസികശുചിത്വം പാലിച്ചു എന്നു സാരം .

ശാരീരികം ശാരീരിക ശുചിത്വം എന്നത് ഈ കൊറോണക്കാലത്ത് വലുതാണ്. ഇതിന്റെ മൂലകാരണം ശാരീരിക അശുദ്ധിയാണ്‌.അതായത് നാം അഹാരം കഴിക്കുന്നതിനു മുൻ പ് കയ്യിൽ വൈറസ് കയറുകയും നാം കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും ചെയ്തു എന്ന് വിചാരിക്കുക. അപ്പോൾ വൈറസ് നമ്മുടെ ശരീരത്തിൽ കയറും .എന്നാൽ ശാരീരിക ശുചിത്വം പാലിക്കുന്ന ഒരാൾ ക്ക് ഇതിനെ ഭയക്കണ്ട.ലോകം കണ്ട പല മാരക പകർ ച്ച വ്യാധികളുടെയും കാരണം വ്യക്തി ശുചിത്വ മില്ലായ്മയും പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ശുചിത്വ മില്ലായ്മയും ആണ്.

 പതിനെട്ട് പത്തൊൻപത് കാലയളവിൽ യൂറോപ്പിലും മറ്റും ശുചിത്വമില്ലായ്മ വർദ്ധിച്ചു വന്നു ഈ സമയത്ത് മിഷനറിമാർ ശുചിത്വത്തിന്റെ പ്രമാണം  എന്ന് വിശേഷിപ്പിക്കവുന്ന ഒരു സന്ദേശം ഇറക്കിയിരുന്നു മാലിന്യത്തെ പാപത്തോടു തുലനം ചെയ്യുകയും ശുചിത്വം പഠിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ ഭക്തിപോലെ പ്രധാനമാണ്‌ ശുചിത്വം എന്ന് പറഞ്ഞു തുടങ്ങിയത്.

ശുചിത്വത്തെപറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി നിരവധി മാർ ഗങ്ങൾ അവലം ബിക്കേണ്ടി വന്നിട്ടുണ്ട്.പല രോഗങ്ങളും നമ്മളിലേയ്ക്കെത്തുന്നത് ശുചിത്വ മില്ലായ്മ കൊണ്ടാണ്‌.അത്ര അധികമാണ്‌ ശാരിരിക ശുചിത്വത്തിന്റെ പ്രധാന്യം .വ്യക്തി എപ്പൊൾ ശാരീരിക ശുചിത്വത്തെ ക്കുറിച്ച് ബോധവാനാകുന്നോ അപ്പോൾ മുതൽ ജീവിതത്തിന്റെ സത്തയെ ഉൾ ക്കൊള്ളാൻ പ്രാപ്തനാകും .മനുഷ്യന്റെ പരക്കം പാച്ചിലുകളും , അഹങ്കാരവും ചിലപ്പൊഴൊക്കെ അവനെ മാറാരോഗങ്ങൾ ക്ക് അടിപ്പെടുത്തുന്നു.തനിക്കു ഒന്നും സം ഭവിക്കുകയില്ല എന്ന മനോഭാവവും പരക്കം പാച്ചിലുകളും മനുഷ്യനെ രോഗത്തിൻ അടിമകളാക്കുന്നു.രോഗങ്ങളകറ്റാൻ ശാരീരിക ശുചിത്വം അത്യന്തം പ്രാധാന്യമർ ഹിക്കുന്നു. ശുചിത്വം ​- മനസികവും , ധാർമികവും , ശാരീരികവും ഏതുമാകട്ടെ "ശുചിത്വം പാലിക്കൂ ജീവിതം ആസ്വദിക്കൂ"

സോനു എ.എസ്
10 എ ബഥനി ആശ്രമം ​ഹൈസ്കൂൾ ചെറുകുളഞ്ഞി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം