ഗ‍ുര‍ുത്വം

നീണ്ടവർഷത്തെ അധ്യാപനജീവിതത്തിൽ നിന്നും വിരമിച്ച സുധാകരൻ മാഷ് പത്രവായനക്കിടെ തന്റെ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. ഏഴാംക്ലാസിലെ മിടുക്കനായ കുട്ടിയായിരുന്നു അർജുൻ പാവപ്പെട്ട കുടുംബത്തിൽ നിന്നായതുകൊണ്ട് മാഷിനും അവനെ ഏറെ ഇഷ്ടമായിരുന്നു പഠനത്തിലും സമർത്ഥനായിരുന്നു അവൻ. ഒരു തിങ്കളാഴ്ച്ച ദിവസം സ്കൂൾ അസംബ്ലി നടക്കവെ തന്റെ ക്ലാസിലെ അർജുൻ മാത്രം വന്നില്ലെന്ന് മാഷ് ശ്രദ്ധിച്ചു. അസംബ്ലിയിൽ പ്രാർത്ഥനയ്ക്ക് എല്ലാ കുട്ടികളും പങ്കെടുക്കണമെന്ന തന്റെ നിർദേശം കുട്ടികൾ എപ്പോഴും അനുസരിച്ചിരുന്നു പിന്നെ എന്താണ് പറ്റിയത് കുപിതനായി മാഷ് ക്ലാസിലേക്ക് ചെന്നു. അപ്പോഴാണ് ക്ലാസ് മുഴുവൻ വൃത്തിയാക്കുന്ന അർജുനെ കണ്ടത് "അർജുൻ.." മാഷിന്റെ വിളികേട്ട് അവൻ പറഞ്ഞു. "വൃത്തിഹീനമായ ക്ലാസിൽ നിന്ന് പഠിച്ചാൽ എങ്ങനെയാണ് മാഷേ അറിവുണ്ടാവുക. ശുചിത്വത്തിന്റെ പ്രാധാന്യം മാഷ് തന്നെ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നല്ലോ. ഇത്തരം ചുറ്റുപാടിൽ നിന്നല്ലേ പല രോഗങ്ങളും ഉണ്ടാകുന്നത്" മാഷ് പുഞ്ചിരിച്ചു. അർജുനെപോലെ ഒരു കുട്ടി തന്റെ ക്ലാസിൽ ഉണ്ടായതിൽ മാഷ് സ്വയം അഭിമാനിച്ചു.. "എന്താണ് ഇത്ര വലിയ ആലോചന" ഭാര്യ ചായയുമായി വന്ന് ചോദിച്ചു വീണ്ടും പത്ര വായനയിൽ മുഴുകവേ കണ്ടു തന്റെ അർജുൻ, യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരൻ. മാഷിന്റെ മനസ്സിൽ ആനന്ദം അലതല്ലി..

സ്‍നേഹം.എം
8 B ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ