ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ലോകമേ തളരരുത്‌

ലോകമേ തളരരുത്‌

ഒരു മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർ
ലക്ഷങ്ങൾ താണ്ടിടവേ
ലോകമേ... ഭീതിതൻ മുൾമുനയിൽ
ആഴ്ന്നിറങ്ങുന്നോരാ വേളയിലും
തോൽക്കരുത്‌ തോൽക്കരുത്‌
നാമിന്നൊന്ന്‌ .
കരുതലെന്നൊന്ന്‌ നമുക്കുണ്ടെങ്കിൽ
നമ്മിലെ ഭീതിയോ നിർവീര്യമാകും.
പെരുതുക നാം
ജീവന്‌ ജീവിതത്തിന്‌
പ്രതിരോധിക്കാം നമുക്കൊന്നായ്‌.
പ്രാർത്ഥിക്ക നിത്യവും
ദൈവസഹായത്തിനായ്‌
ധൈര്യം കൈവിടരുതേ നിങ്ങളൊരു കാലവും.
 

നന്ദന സി. കെ
X E ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത