ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ ഹരിത കേരളം സുന്ദര കേരളം

ഹരിത കേരളം സുന്ദര കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മക്കൾക്ക് പൊതുവേ ശുചിത്വബോധം അല്പം കൂടുതലാണ്. അതിനാൽ അവർ സ്വന്തം സ്ഥലം വൃത്തിയാക്കി വയ്ക്കുന്നു. സ്വന്തം സ്ഥലം സുന്ദരമാക്കാനുള്ള ശ്രമങ്ങളിൽ അവർ അന്യരുടെ കാര്യം മറന്നുകൊണ്ട് മറ്റുള്ളവരുടെ സ്ഥലങ്ങളിലേക്കും പൊതി സ്ഥലങ്ങളിലേക്കും മാലിന്യം തള്ളുന്നു. മാലിന്യങ്ങളും മട്ടും കവറുകളിൽ കെട്ടി വളരെ ഭംഗിയായ രീതിയിൽ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചാണ് മാലിന്യ സംസ്കരണം മലയാളികൾ നടപ്പാക്കുന്നത്. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല നമ്മുടെ പുഴകളില്ലും മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ അഭിമാനത്തെ ദൈവത്തിന്റെ സ്വന്തം നാടിനെ അങ്ങനെതന്നെ നമുക്ക് സരക്ഷിക്കേണ്ടതുണ്ട് .     ഇനി നമുക്ക് മാലിന്യ സംസ്കരണത്തിനുള്ള വഴികൾ നോക്കാം.ജൈവമാലിന്യങ്ങൾ ബയോഗ്യാസ് ഉപയോഗിച്ച് സംസ്കരിക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക..നമുക്ക് വികസിത രാജ്യങ്ങളിലൊന്നായ സ്വീഡനിൽ നടപ്പിലാക്കിയ "പ്ലോഗിങ്ങ്" എന്ന വ്യായാമമുറ നടപ്പിലാക്കാം ഈ രീതിയിൽ ഒരാൾ ജോഗിങ്ങിനോ നടക്കുവാനോ പോവുമ്പോൾ ഒരു കവർ കൂടി കരുതും . വഴിയോരത്തുള്ള കുപ്പികളും മറ്റും പെറുക്കിയ ശേഷം അത് പൊതുവായ മാലിന്യം നിക്ഷേപിക്കാൻ അംഗീകരിച്ചിടത്തേക്ക് നിക്ഷേപിക്കും. ഇതിലൂടെ പരിസര ശുചിത്വം, സാംക്രമിക രോഗങ്ങൾ തടയൽ, പരിസ്ഥിതി സൗഹൃദജീവിതം ആരോഗ്യം ഇവയെല്ലാം ഉറപ്പുവരുത്താം . ഈ വഴികളിലൂടെ ദൈവത്തിന്റെ സ്വന്തം നാടിനെ അങ്ങനെ തന്നെ നിലനിർത്താം. ഒരുകാര്യം നമുക്ക് ഓർക്കാം അംഗീകാരങ്ങൾ നേടാൻ വളരെ വിഷമമാണ്. എന്നാൽ അത് ഇല്ലാതാക്കാൻ എളുപ്പവും

അജോ അഗസ്റ്റിൻ
9 സി ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം