ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
ഒരുപാട് ജനങ്ങൾ തീങ്ങിപ്പാർക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അപ്പുവിന്റേത്.കുന്നുകളും,മലകളും,പച്ചപ്പുനിറഞ്ഞ വയലുകളും, കൊച്ചു കൊച്ചു കൈത്തോടു കളും മറ്റും ഉള്ളതായിരുന്നു ആണ് ഗ്രാമം.വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻ നിരയിലായിരുന്നു അപ്പു.അതുകൊണ്ട് തന്നെ എല്ലാവർക്കും വളരെ പ്രിയമായീരുന്നു അവനോട്.വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബമായിരുന്നു അവന്റേത്.തന്റെ മാതാപിതാക്കൾ കഷ്ട്ടപ്പെത്ട്ടാണ് തന്നെ പഠിപ്പിച്ചതെന്നും ആണ് കഷ്ട്ടപ്പാട് മാറ്റണമെന്നുംഅവന് വളരെ ആഗ്രഹമായിരുന്നു.അവനിൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു.അവന്റെ പഠിത്തം കഴിഞ്ഞു.ജോലി കിട്ടി.തന്റെ സ്വന്തം നാട്ടിൽ ജോലി ലഭിക്കണെമന്നായിരുന്നു അവന്റെ ആഗ്രഹം.പക്ഷേ അവന് ജോലി ലഭിച്ചത് ഗുജറാത്തിൽ ആണ്.അവനത് വളരെ ദുഃഖമേറിയ വിവരമായിരുന്നു.എങ്കിലും തന്റെ കഷ്ട്ടപ്പാടോർത്ത് പോകാൻ തീരുമാനിച്ചൂ.ഗുജറാത്തിൽ എത്തി.ജോലി ചെയ്യുന്ന ഓഫീസിനടുത്തുള്ള ഫ്ലാറ്റിലാണ് താമസം.ഒരു ദിവസം അവൻ ജനാലയിലൂടെ നോക്കിയപ്പോൾ ഒരു കാഴ്ച്ച കണ്ടിരുന്നു.ഒട്ടുംത്തന്നെ പ്രതീക്ഷിക്കാത്ത കാഴ്ച്ചയായിരുന്നു അത്.ഫ്ലാറ്റിന് പുറകിലായിട്ട് ഒരു കോളനി ഉണ്ടായിരുന്നു.അവിടെ ചില കുട്ടികൾ ശുചിത്വമില്ലാതെ നടക്കുന്നു.അവരുടെ വസ്ത്രങ്ങൾ വൃത്തിഹീനമായതും,നിറം മങ്ങിയതുമൊക്കെയായിരുന്നു.അടുങ്ങിയ വീടുകൾ ആയിരുന്നു അവിടെ കൂടുതലും ഉണ്ടായിരുന്നത്.ആ പരിസരം ഒട്ടുംത്തന്നെ ശുചിത്വം ഇല്ലായിരുന്നു.ഒരു കിണറ്റിൽ നിന്നായിരുന്നു അവരെല്ലാവരും വെള്ളം എടുത്തിരുന്നത്.ഈ കാഴ്ച്ച ഒക്കെ കണ്ടപ്പോൾ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു.അപ്പോൾ അവൻ തന്റെ ഗ്രാമത്തെ അവന ഓർത്തു.ഇങ്ങനെ ശുചിത്വം ഇല്ലാത്തത്ക്കൊണ്ടാണ് മാരകമായ രോഗങ്ങൾ വരുന്നത്.ഇതിലൊക്കെ അകപ്പെടാതിരിക്കണം എങ്കിൽ ശുചിത്വം ഉള്ളവരായിരിക്കണം.എങ്കിൽ നമുക്ക് പല രോഗത്തേയും മറികടക്കാം..
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |