ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം വളരെ പ്രധാനമാണ്. കുട്ടിക്കാലം മുതലേ നാം ശുചിത്വം ശീലമാക്കുകയും ജീവിതത്തിൽ ഉടനീളം പിന്തുടരുകയും വേണം . ശുചിത്വം ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വം അല്ല. മറിച്ച് വീട്, സമൂഹം, രാജ്യം, എന്നിവയിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ ശരീരം,മനസ്,വസ്ത്രം,വീട്,ചുറ്റുപാടുകൾഎന്നിവ ശുദ്ധമായി സൂക്ഷിയ്ക്കുന്ന ഒരു ക്രിയയാണ്ശുചിത്വം.നമ്മുടെ മാനസികവും ശരീരികവുമായആരോഗ്യത്തിന് ശുചിത്വം വളരെ അത്യാവശ്യമാണ്. നമ്മുടെ ദിനചര്യ യിൽ നാം ശുചിത്വം കൊണ്ടുവരണം.വീട്ടിലുംചുറ്റുപാടുകളിലും എല്ലായ്പ്പോഴും അഴുക്ക് നീക്കം ചെയ്യണം .കാരണം അഴുക്ക് പല രോഗങ്ങളെയും വളർത്തുന്നു.വൃത്തികേട്ട ശീലമുള്ള ആളു കൾ മാരകവും അപകടവുമായരോഗ ങ്ങൾ പടർത്തുന്നുഈ രോഗ ങ്ങൾ പല പ്രദേശങ്ങ ളിൽ പടരുകയും ആളുകളെ രോഗികൾആക്കുകയുംചെയ്യുന്നു.ഇത്പലപ്പോഴും മരണത്തിലേയ്ക്കു നയിക്കുന്നു. അതിനാൽ നാംശുചിത്വം പതിവായി പാലിക്കണം.നമ്മൾ ആഹാരം കഴിക്കുമ്പോൾഎല്ലാം സോപ്പുപയോഗിച്ചുകൈ കൾവൃത്തിയായി കഴുകുക.ശുചിത്വം നമ്മുടെ ആത്മ വിശ്വസം വർദ്ധിപ്പിക്കുന്നു.ഇത് എല്ലായ്പ്പോഴും നമ്മെ സന്തോഷിപ്പിക്കുന്നശീലമാകുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |