പോരാടുവാൻ നേരമായി ഇന്ന് കൂട്ടരേ
കണ്ണി പൊട്ടിക്കാം
നമുക്കി ദുരന്തത്തിനലകളിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവൻനല്ല
ഒരു ജനതയെ തന്നെയല്ലേ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭവക്കാതെ ശ്രദ്ധയോടിനാളുകൾ
സമർപ്പിക്കാം ഈ ലോകം നന്മയ്ക്കുവേണ്ടി
അമ്രതാ ചന്ദ്രൻ
8 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത