ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ നിറമുള്ള ഓർമ്മകൾ

രാജന്റെ നോട്ടം ചെമ്പരത്തി ചെടിയിലേക്ക് നീണ്ടു.രണ്ട് പക്ഷികൾ.ഇരട്ടത്തലച്ചി ബുൾബുൾ. ഇന്നലെയും അവയെ കണ്ടിരുന്നു. അടച്ച് പൂട്ടൽ കാലത്തെ പ്രധാന വിനോദം ഇതാണ്. വരാന്തയിൽ ഇരുന്ന് നിരീക്ഷിക്കുക. മരങ്ങൾ, പക്ഷികൾ, പൂക്കൾ എല്ലാറ്റിനും പുതുമ കൈവന്നത് പോലെ. ഇടയ്ക്ക് ഓർമ്മകളിലൂടെ പിറകോട്ടു പോകും. അറുപത് വർഷങ്ങൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങൾക്ക് താൻ സാക്ഷിയായിരിക്കുന്നു. ഋതുഭേദങ്ങൾ നിറം കെടുത്താത്ത ഒന്ന് മാത്രമേ ഉള്ളൂ -ഓർമ്മകൾ. പുഞ്ചപ്പാടങ്ങൾ.കവുങ്ങിലും മുളകളിലും തൂക്കണാം കുരുവിയുടെ കൂടുകൾ. തെളിനീരൊഴുക്കുകൾ. തേക്ക് പാട്ടിന്റെ ഈണത്തെ ഭേദിക്കുന്ന തവളകളുടെ കരച്ചിൽ.ഞാവൽ പഴത്തിന്റെ വയലറ്റ് നിറം പടർന്ന് കിടക്കുന്ന ഓർമ്മകളിലെ ബാല്യം. വെട്ടി മരത്തിന്റെ ഇത്തിരി പഴത്തിന് പോലും മധുരമുണ്ടായിരുന്ന കാലം. കാടുകളിലും മേടുകളിലും തിമർത്തു നടന്ന നാളുകൾ. പനന്തത്തകൾ, പൂത്താങ്കീരികൾ.'ആയിരം കൊറ്റികൾ'. പക്ഷികൾ ചെമ്പരത്തി ചെടിയിൽ നിന്നും ഓർമ്മകളോടൊപ്പം എങ്ങോ പറന്ന് പോയി. "അച്ഛാ, ഊണ് കഴിക്കാൻ വാ".രാജൻ അകത്തേക്ക് നടന്നു. പേരക്കുട്ടികളിൽ ഒരാൾ ടി വി യിൽ ഏതോ കാർട്ടൂൺ ചിത്രം കാണുന്നു.മറ്റേയാൾ കംപ്യൂട്ടറിന് മുൻപിൽ ഇരിക്കുന്നു. മകൾക്ക് മാത്രം അടച്ച് പൂട്ടലിന്റെ മുഷിച്ചിലൊന്നും ഉണ്ടായിരുന്നില്ല. അവളെപ്പോഴും അടുക്കള ജോലികളുടെ തിരക്കിലാണല്ലോ.

നിയ റോസ് കെ
8 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ